Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതെരുവുവിളക്ക്...

തെരുവുവിളക്ക് സ്ഥാപിക്കുന്നതിന് കരാറായി

text_fields
bookmark_border
കാഞ്ഞങ്ങാട്: നഗരത്തിൽ തെരുവുവിളക്ക് സ്ഥാപിക്കാൻ കരാറായി. കെ.എസ്.ടി.പി അധികൃതരുമായി നടത്തിയ ചർച്ചയിൽ തെരുവുവിളക്കുകളുടെ പരിപാലന ചുമതല നഗരസഭയെ ഏൽപിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. കെ.എസ്.ടി.പി റോഡുകളുടെ പരിപാലന ചുമതല പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് കൈമാറിയെങ്കിലും വിളക്കുകളുടെ പരിപാലനം കെ.എസ്.ടി.പിയിൽ തന്നെ നിലനിർത്തുകയായിരുന്നു. നിലവിൽ പ്രകാശിക്കാത്ത തെരുവുവിളക്കുകൾ അനർട്ട് മുഖേന നന്നാക്കാൻ കരാർ വെക്കുകയും സർവിസ് റോഡിന്റെ വശങ്ങളിൽ വിളക്കുകൾ സ്ഥാപിക്കാൻ നഗരസഭക്ക് അനുമതി ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ താൽപര്യപത്രം ക്ഷണിക്കുകയും എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഷബീർ ആൻഡ് കമ്പനി എന്ന സ്ഥാപനം നൽകിയ താൽപര്യപത്രത്തിന് അംഗീകാരം നൽകുകയും ചെയ്തു. തുടർന്ന് വിളക്കുകൾ സ്ഥാപിക്കാൻ കമ്പനി കരാറിൽ ഏർപ്പെട്ടു. നഗരത്തിലെ സർവിസ് റോഡിന്റെ ഇരുഭാഗങ്ങളിലും 80 പ്രധാന സ്ഥലങ്ങളിൽ ഏപ്രിൽ 30ഓടെ തെരുവുവിളക്ക് സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story