Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിഷുസദ്യ ഒരുക്കി നന്മ...

വിഷുസദ്യ ഒരുക്കി നന്മ മരം കാഞ്ഞങ്ങാട്

text_fields
bookmark_border
കാഞ്ഞങ്ങാട്: അഗതികൾക്കും ആലംബഹീനർക്കും വിഭവസമൃദ്ധമായ വിഷു സദ്യ ഒരുക്കി 'നന്മമരം കാഞ്ഞങ്ങാട്'. പച്ചടി, കിച്ചടി, എരിശ്ശേരി, പുളിശ്ശേരി, സാമ്പാർ എന്നിങ്ങനെ വിവിധ കൂട്ടം കറികളും ചോറും പായസവും കഴിച്ചിറങ്ങിയ അഗതികളുടെ മനസ്സിൽ മായാത്ത അനുഭവമായി. വിഷുദിനത്തിന് ഉച്ചക്ക് നന്മ മരച്ചുവട്ടിൽ നഗരസഭ മുൻ ചെയർമാൻ വി.വി. രമേശൻ വിഷു ആഘോഷം ഉദ്ഘാടനം ചെയ്തു. എൻ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. അരവിന്ദൻ മാണിക്കോത്ത്, നന്മമരം ഭാരവാഹികളായ മൊയ്തു പടന്നക്കാട്, രാജൻ വി. ബാലൂർ സലാം കേരള, ഹരീഷ് ദൃശ്യ, വിനോദ്, സന്തോഷ് കുശാൽനഗർ, രതീഷ് കുശാൽനഗർ, സിന്ധു , ടി.കെ. വിനോദ് എന്നിവർ സംബന്ധിച്ചു. ഉണ്ണികൃഷ്ണൻ കിണാനൂർ സ്വാഗതവും ജോസ് നന്ദിയും പറഞ്ഞു. വൈദ്യുതി മുടക്കം; പലേടത്തും വിഷു ഇരുട്ടിൽ കാസര്‍കോട്: ​വൈദ്യുതി മുടക്കത്തെ തുടർന്ന്​ വിഷു പലേടത്തും ഇരുട്ടിലായി. വിഷുവിനു തലേദിവസമുണ്ടായ കാറ്റിലും മഴയിലും വൈദ്യുതി ബന്ധം പലേടത്തും വിഛേദിക്കപ്പെട്ടിരുന്നു. മിന്നലേറ്റ്​ 35ലധികം വീടുകൾക്ക്​ കേടുപാടുകൾ സംഭവിക്കുകയും അജാനുർ, കാഞ്ഞങ്ങാട്​ മേഖലയിൽ മരംപൊട്ടിവീണും മറ്റും വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയും ചെയ്തു. ഈമേഖലയിലെ വീടുകളിൽ ടി.വിയുൾ​െപ്പടെ ഇലക്​ട്രിക്​ ഉപകരണങ്ങളും വൈദ്യുതീകരണവും തകർക്കപ്പെട്ടു. ഇതോടെ ടി.വിയും വൈദ്യുതിയും ഇല്ലാതെ വിഷു ആഘോഷിക്ക​പ്പെട്ടു. വൈദ്യുതി മുടക്കം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകളിലൂടെയും ജലവിതരണ പദ്ധതികളിലൂടെയും എത്തിയിരുന്ന വെള്ളം മുടങ്ങാന്‍ ഇടവരുത്തി. ചിലയിടങ്ങളില്‍ പൊട്ടിവീണ വൈദ്യുതികമ്പികള്‍ പുനഃസ്ഥാപിക്കാത്തതിനാല്‍ മൂന്നുദിവസത്തിലേറെയായി വൈദ്യുതിയില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ തുടങ്ങി ജില്ലയിലെ പ്രധാനനഗരങ്ങളിലും അതിര്‍ത്തിപ്രദേശങ്ങളിലും മലയോര-തീരദേശമേഖലകളിലുമെല്ലാം വൈദ്യുതിപ്രതിസന്ധി തുടരുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story