Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:28 AM IST Updated On
date_range 17 April 2022 5:28 AM ISTവിഷുദിനത്തിൽ കാഞ്ഞങ്ങാട് രണ്ടിടത്ത് സംഘർഷം; ആറ് പേർക്ക് പരിക്ക്
text_fieldsbookmark_border
കാഞ്ഞങ്ങാട്: മാണിക്കോത്ത് കൊളവയലിലും പുതിയവളപ്പ് കടപ്പുറത്തും വിഷുദിനത്തിൽ സംഘർഷം. കൊളവയലിൽ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ബി.ജെ.പി പ്രവർത്തകരായ കൊളവയൽ മൊട്ടമ്മൽ എം. ബരീഷ്, (29 ), സുഹൃത്തുക്കളായ കൊളവയലിലെ സുഭാഷ് (30), രാകേഷ് (29) എന്നിവരെ വ്യാഴാഴ്ച രാത്രി കൊളവയൽ സാഫോൺ ക്ലബ്ബ് പരിസരത്ത് ഒരു സംഘം സി.പി.എം പ്രവർത്തകർ ഇരുമ്പ് കമ്പി, പഞ്ച് തുടങ്ങിയവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. എം. ബരീഷിന്റെ തലക്കും പത്തോളം തുന്നൽ ഇടേണ്ടി വന്നിട്ടുണ്ട്. ചെവിക്ക് ഗുരുതരമായി പരിക്കേറ്റ സുഭാഷിനെ മംഗലാപുരം സ്വകാര്യആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സംഭവത്തിൽ എം. ബരീഷിന്റെ പരാതിയിൽ സി.പി.എം പ്രവർത്തകരായ നിശാന്ത്, അഖിൽ, നിശാന്ത്, രാഗേഷ് ഉൾപ്പെടെ 24 സി.പി.എം പ്രവർത്തകർക്കെതിരെ നരഹത്യാശ്രമത്തിന് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. വിഷുദിനത്തിൽ ഉച്ചക്ക് കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്ത് കൊടികെട്ടുന്നതുമായ തർക്കം സി.പിഎം ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മൂന്നു പേർക്ക് പരിക്കേറ്റു. സി.പി.എം പ്രവർത്തകനായ പി.വി. പ്രമോദ് (40), ബി.ജെ.പി പ്രവർത്തകരായ വി.വി. ഷൈജു (35), ബിജു ( 34) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പ്രമോദിന്റെ പരാതിയിൽ ഷൈജു, ബിജു എന്നിവർക്കും ഷൈജുവിന്റെ പരാതിയിൽ ബി.ജെ.പി പ്രവർത്തകരായ ആദർശ്, സുധീഷ്, വിനീഷ്, പ്രമോദ്, മനോജ് എന്നിവരുടെ പേരിലും ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story