Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 12:10 AM GMT Updated On
date_range 15 April 2022 12:10 AM GMTഎയിംസ്: നിരാഹാര സമരം മൂന്നുമാസം പിന്നിടുന്നു
text_fieldsbookmark_border
കാസർകോട്: സംസ്ഥാനത്തിന് അനുവദിക്കുന്ന എയിംസ് സ്ഥാപിക്കുന്നതിനുള്ള നിർദേശ പട്ടികയിൽ ജില്ലയുടെ പേരുകൂടി ചേർക്കണമെന്നാവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നുമാസം പിന്നിടുന്നു. ദേശീയ കായികതാരം മയൂഖ ധർമപാൽ എഴുത്തുകാരൻ പ്രേമചന്ദ്രൻ ചോമ്പാലക്ക് നാരങ്ങനീര് നൽകി. വേണു മീങ്ങോത്ത്, സൗപർണേഷ് എന്നിവർ നിരാഹാരമനുഷ്ഠിച്ചു. രാജു കൃഷ്ണൻ തളങ്കര, മനോജ് നീലേശ്വരം, സുബൈർ പടുപ്പ്, ജസി മഞ്ചേശ്വരം, സലീം സന്ദേശം, ലൈല വിദ്യാനഗർ, മിസിരിയ ചെങ്കള, പി. ഷൈനി, കെ. അനന്തൻ, കെ.വി.കെ. റാം, ചിതാനന്ദൻ കാനത്തൂർ, മുഹമ്മദ് ഇച്ചിലങ്കാൽ, സുലേഖ മാഹിൻ, എം.കെ. ശേഖരൻ എന്നിവർ സംബന്ധിച്ചു. AIMS എയിംസ് സമരവേദിയിൽ ദേശീയ കായികതാരം മയൂഖ ധർമപാൽ എഴുത്തുകാരൻ പ്രേമചന്ദ്രൻ ചോമ്പാലക്ക് നാരങ്ങനീര് നൽകുന്നു
Next Story