Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:32 AM IST Updated On
date_range 15 April 2022 5:32 AM ISTഅംബേദ്കറുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും
text_fieldsbookmark_border
കാഞ്ഞങ്ങാട്: ഭരണഘടനാ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മവാർഷിക ദിനത്തിൽ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ വെച്ച് അംബേദ്കറുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ജനാധിപത്യം തങ്ങളുടെ കാൽകീഴിലിട്ട് പൗരധർമങ്ങൾ നിഷേധിക്കുന്ന ഭരണാധികാരികൾ രാജ്യം ഭരിക്കുന്ന കാലത്ത് അംബേദ്‌കറുടെ ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ അംബേദ്കറെ സ്മരിച്ചുകൊണ്ട് പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് രതീഷ് കാട്ടുമാടം, ജനറൽ സെക്രട്ടറി കാർത്തികേയൻ പെരിയ, സെക്രട്ടറിമാരായ വിനോദ് കള്ളാർ, അഖിൽ അയ്യങ്കാവ്, രോഹിത് ഏറുവാട്ട്, സിജോ അമ്പാട്ട്, വിനീത് എച്ച്.ആർ, സുഭാഷ് പെരിയ എന്നിവർ സംസാരിച്ചു. knhd youth congress pusparchana ഡോ. ബി.ആർ. അംബേദ്കറുടെ ജന്മവാർഷിക ദിനത്തിൽ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ അംബേദ്കറുടെ ഛായാചിത്രത്തിൽ നടന്ന പുഷ്പാർച്ചന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story