Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:30 AM IST Updated On
date_range 15 April 2022 5:30 AM ISTഉദയമംഗലം ആറാട്ടുത്സവത്തിന് കൊടിയേറി
text_fieldsbookmark_border
ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ടുത്സവത്തിന് വ്യാഴാഴ്ച ഉച്ചില്ലത്ത് കെ.യു. പത്മനാഭ തന്ത്രികളുടെ കാര്‍മികത്വത്തില്‍ കൊടിയേറി. 15ന് പുലര്‍ച്ച വിഷുക്കണി. 5 മണിക്ക് പയ്യന്നൂര്‍ ജെ. പുഞ്ചക്കാടന്‍ സംഘത്തിന്റെ പുല്ലാംകുഴല്‍ കച്ചേരി. വൈകുന്നേരം 3.30ന് ഉദുമ മൂകാംബിക നടന കലാക്ഷേത്രം കുട്ടികളുടെ ക്ലാസിക്കല്‍ ഡാന്‍സ്. 5.30 മുതല്‍ കാഴ്ചശീവേലി, തിടമ്പുനൃത്തം, ഭൂതബലി ഉത്സവം. 16ന് നടുവിളക്ക്-നിറമാല ഉത്സവം. രാവിലെ 8ന് ശീവേലി.11ന് ഉദുമ ദുര്‍ഗാ മഹിളാഭജന്‍സിന്റെ ഭജന. 12.30 ന് ശീവേലി. വൈകുന്നേരം 7.30ന് ചുറ്റുവിളക്ക്. 8 മുതല്‍ നിറമാല, ഭൂതബലി ഉത്സവം, തിടമ്പ് നൃത്തം. 17ന് പള്ളിവേട്ട ഉത്സവം. രാവിലെ 8ന് ശീവേലി. 11ന് പാലക്കുന്നമ്മ സംഘത്തിന്റെ വിഷ്ണു സഹസ്രനാമ പാരായണം. വൈകുന്നേരം 6ന് പള്ളിവേട്ട പുറപ്പാട്. പൂര്‍വിക സ്ഥാനത്ത് നിന്ന് പള്ളിവേട്ട കഴിഞ്ഞ് തെക്കേക്കര പള്ളം വഴി തിരിച്ചെഴുന്നള്ളത്ത്. വെടിത്തറയില്‍ പൂജയും ആചാര വെടിയും പള്ളിക്കുറുപ്പും. 18ന് ആറാട്ടുത്സവം. 11ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി. വൈകുന്നേരം 4ന് ആറാട്ട് എഴുന്നള്ളത്ത്. 4.30ന് പെരുതടി മഹാദേവ സംഘത്തിന്റെ ഭജന്‍സ്. 6ന് ആറാട്ട്. 7ന് വസന്തമണ്ഡപത്തില്‍ പൂജയും ഭജനയും. തുടര്‍ന്ന് തിടമ്പ് നൃത്തം. 8.30ന് കൊടിയിറക്കത്തോടെ സമാപനം. ഫോട്ടോ: uduma kodiyettam udayamangalam1, 2 ഉദുമ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ടുമഹോത്സവത്തിന് ഉച്ചില്ലത്ത് കെ.യു പത്മനാഭ തന്ത്രിയുടെ കാർമികത്വത്തില്‍ കൊടിയേറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story