Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമാതൃകാ...

മാതൃകാ പച്ചക്കറിത്തോട്ടം ഒരുങ്ങി

text_fields
bookmark_border
മാതൃകാ പച്ചക്കറിത്തോട്ടം ഒരുങ്ങി
cancel
ചെറുവത്തൂർ: കയ്യൂർ സർവിസ് സഹകരണ ബാങ്ക് കേരള സംസ്ഥാന സർക്കാറി​െന്റ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി മാതൃകാ പച്ചക്കറിത്തോട്ടം ആരംഭിച്ചു. രണ്ട് ഏക്കർ സ്ഥലത്ത് വെണ്ട, പയർ, ചീര, പാവയ്ക്ക, മത്തൻ, കുമ്പളം, വെള്ളരി എന്നിവയാണ് കൃഷിയിറക്കിയത്. വർഷങ്ങളായി തരിശായിക്കിടന്ന സ്ഥലത്ത് മൂന്നാം വർഷമാണ് ഇത്തരത്തിൽ വിപുലമായ കൃഷി നടത്തിയത്. ചീമേനി കൃഷി ഓഫിസർ രേഷ്മ, കൃഷി അസിസ്റ്റന്റ് ജയപ്രകാശ്, നാരായണൻകുട്ടി എന്നിവരുടെ മാർഗനിർദേശങ്ങൾക്കനുസരിച്ച് കർഷകൻ സി.കെ. കുഞ്ഞമ്പുവി​െന്റ മേൽനോട്ടത്തിൽ ഭരണസമിതി അംഗങ്ങളും ജിവനക്കാരുമാണ് കൃഷി പരിപാലിക്കുന്നത്. നാടിന് അഭിമാനമായ പച്ചക്കറി വിളവെടുപ്പ് കാസർകോട് ജില്ല സഹകരണ സംഘം ജോയന്റ് റജിസ്ട്രാർ കെ. രമ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ രേഷ്മ, സഹകണ സംഘം ഹോസ്ദുർഗ് അസിസ്റ്റന്റ് റജിസ്ട്രാർ കെ. രാജഗോപാലൻ, കൃഷി അസിസ്റ്റന്റ് ജയപ്രകാശ്, സി.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി.പി. പവിത്രൻ സ്വാഗതം പറഞ്ഞു. വിഷുവിപണി ലക്ഷ്യമാക്കി ആദ്യദിനം വെള്ളരി, പാവക്ക എന്നിവ ഗൾഫ് നാടുകളിലേക്ക് കയറ്റിയയച്ചു. ഇവ കൂടാതെ ചേന, മരച്ചീനി എന്നിവയും ബാങ്ക് കൃഷി ചെയ്യുന്നുണ്ട്. പടം : കയ്യൂർ സർവിസ് സഹകരണ ബാങ്കി​െന്റ നേതൃത്വത്തിൽ ആരംഭിച്ച മാതൃകാ പച്ചക്കറിത്തോട്ടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story