Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:38 AM IST Updated On
date_range 14 April 2022 5:38 AM ISTപാലായിയിൽ വീണ്ടും പന്നിശല്യം; എന്തുചെയ്യണമന്നറിയാതെ നെൽകർഷകർ
text_fieldsbookmark_border
കാസർകോട്: പാലായിയിൽ വീണ്ടും പന്നിശല്യം. വിളഞ്ഞുനിൽക്കുന്ന നെൽപാടം വ്യാപകമായി പന്നികൾ നശിപ്പിക്കുന്നത് കർഷകരെ ദുരിതത്തിലാഴ്ത്തുന്നു. നീലേശ്വരം നഗരസഭയിലെ പാലായി, നീലായി പാടശേഖരത്തിലാണ് പന്നികൾ രാത്രിയിൽ കൂട്ടമായി വന്ന് കൊയ്യാൻ പാകമായ നെൽചെടികൾ നശിപ്പിക്കുന്നത്. വിളഞ്ഞ നെൽപാടങ്ങൾ ഉഴുതുമറിച്ചപോലെയാണ്. മാസങ്ങൾക്കുമുമ്പ് ഞാറ് വളരുന്ന സമയത്ത് പന്നിശല്യം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഉണ്ടായിരുന്നില്ല. ഇപ്പോൾ കൊയ്ത്തിന്റെ സമയമാണ്. നാട്ടിൽ തൊഴിലാളികളെ കിട്ടാത്തതിനാൽ മടിക്കൈ ഭാഗങ്ങളിൽനിന്നുള്ള തൊഴിലാളികളെ ഉപയോഗിച്ചാണ് കൊയ്യുന്നത്. പറവകൾ കൂട്ടമായി വന്നിറങ്ങി നെല്ല് കൊത്തി തണ്ടുകൾ മുറിച്ചിടുന്നതും കർഷകർക്ക് തലവേദനയാകുന്നു. കാലവർഷം ചതിച്ചതുമൂലം രണ്ടാംവിള നെൽകൃഷി കൊയ്യേണ്ട സമയത്ത് ഇപ്പോൾ ഒന്നാം വിളയുടെ കൊയ്ത്താണ് നടക്കുന്നത്. പന്നികൾ നശിപ്പിക്കുന്നതുമൂലം നെല്ലിന്റെ അളവ് പകുതിയായി കുറഞ്ഞതായി കർഷകർ പറയുന്നു. വീട്ടുവളപ്പിലെ വാഴ, കപ്പകൃഷിയും നശിപ്പിക്കുന്നതായി കർഷകർ പരാതി പറയാൻ തുടങ്ങിയിട്ട് മാസങ്ങളായി. നഗരസഭാധികൃതരെയും വനംവകുപ്പിനെയും അറിയിച്ചെങ്കിലും പന്നിശല്യത്തിന് പരിഹാരമായില്ല. nlr nelkrishi പന്നികൾ നശിപ്പിച്ച പാലായിയിലെ നെൽകൃഷി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story