Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:34 AM IST Updated On
date_range 14 April 2022 5:34 AM ISTഉദയമംഗലം ആറാട്ടുത്സവത്തിന് കലവറ നിറച്ചു
text_fieldsbookmark_border
ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ടുത്സവത്തിന്റെ മുന്നോടിയായി കലവറ നിറച്ചു. ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ വിവിധ പ്രദേശത്തുനിന്ന് ബുധനാഴ്ച രാവിലെ കന്നിക്കലവറ നിറച്ചു. തുടര്‍ന്ന് പള്ളംകുണ്ടില്‍ ഫ്രണ്ട്‌സിന്റെ നേതൃത്വത്തിലുള്ള കലവറ ഘോഷയാത്രയും ക്ഷേത്രത്തിലെത്തി. ഉദയമംഗലം മാതൃസംഘത്തിന്റെ വിഷ്ണു സഹസ്രനാമ പാരായണം നടത്തി. സന്ധ്യ മുതല്‍ വാസ്തുരക്ഷോഘ്‌ന ഹോമം, വാസ്തുബലി എന്നിവ നടന്നു. 14ന് വ്യാഴാഴ്ച പകല്‍ 11.05നാണ് കൊടിയേറ്റം. തുടര്‍ന്ന് ശീവേലി. സന്ധ്യ മുതല്‍ ക്ഷേത്ര ഭജനസമിതിയുടെ ഭജന, ഭൂതബലി ഉത്സവം. 15ന് പുലര്‍ച്ച വിഷുക്കണി. 16ന് നടുവിളക്ക്-നിറമാല ഉത്സവം. പടം uduma udyamangalam mahavishnu temple ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ടുത്സവത്തിന്റെ മുന്നോടിയായുള്ള കലവറ ഘോഷയാത്ര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story