Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:31 AM IST Updated On
date_range 14 April 2022 5:31 AM ISTനിക്ഷേപ തട്ടിപ്പ്: ധനകാര്യ സ്ഥാപന ഉടമ പണവുമായി മുങ്ങി
text_fieldsbookmark_border
കാസര്‍കോട്: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി സ്വകാര്യ ധനകാര്യസ്ഥാപനം അടച്ചുപൂട്ടി ഉടമ മുങ്ങിയതായി പരാതി. നഗരത്തിൽ മാസങ്ങൾക്കുമുമ്പ് പ്രവര്‍ത്തനമാരംഭിച്ച ധനകാര്യ സ്ഥാപനമാണ് രണ്ടാഴ്ചയായി അടഞ്ഞുകിടക്കുന്നത്. നിരവധി പേര്‍ ഈ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചിരുന്നു. സ്ഥാപനം അടച്ചിട്ടതോടെ ഇടപാടുകാര്‍ ആശങ്കയിലായി. സ്ഥാപന ഉടമയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ കാസര്‍കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. അതിനിടെ, രാത്രി ചിലര്‍ ഈ സ്ഥാപനത്തില്‍നിന്ന് സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയതായി നാട്ടുകാർ പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story