Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിഷു വിപണി തുടങ്ങി

വിഷു വിപണി തുടങ്ങി

text_fields
bookmark_border
വിഷു വിപണി തുടങ്ങി
cancel
ചെറുവത്തൂർ: ജില്ല ഹോൾ സെയിൽ കോ -ഓപറേറ്റിവ് കൺസ്യൂമേഴ്​സ് സ്റ്റോർ സഹകരണ സൂപ്പർ മാർക്കറ്റ് വിഷു -ഈസ്റ്റർ - റമദാൻ വിപണി തുടങ്ങി. തുരുത്തി അമ്പല പരിസരത്ത് ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്​ സി.വി പ്രമീള ഉദ്ഘാടനം ചെയ്തു. ഹോൾസൈൽ കോ ഓപറേറ്റിവ് സ്റ്റോർ ജില്ല പ്രസിഡന്റ്​ വി.കെ. രാജൻ അധ്യക്ഷത വഹിച്ചു ആദ്യവില്പന അസിസ്റ്റന്റ്​ രജിസ്ട്രാർ കെ. രാജഗോപാൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.വി സുനിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുനീർ തുരുത്തി, ഡി. എം. കുഞ്ഞിക്കണ്ണൻ, പി.വി. കൃഷ്ണൻ, കെ.വി. സുധാകരൻ, ടി.പി. അഷറഫ് എന്നിവർ സംസാരിച്ചു. രാഘവൻ വെളിച്ചപാടൻ , ശശി അന്തിത്തിരിയൻ, ഒ. നാരായണൻ, പ്രീത ഓർക്കുളം എന്നിവർ ആദ്യ വില്പന കിറ്റ് വാങ്ങി. കെ.പി. നാരായണൻ സ്വാഗതവും വി.ടി. രത്നാകരൻ നന്ദിയും പറഞ്ഞു. പടം..ജില്ല ഹോൾ സെയിൽ കോ-ഓപറേറ്റിവ് കൺസ്യൂമേഴ്​സ് സ്റ്റോർ സഹകരണ സൂപ്പർ മാർക്കറ്റ് വിഷു -ഈസ്റ്റർ - റമദാൻ വിപണി ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്​ സി.വി. പ്രമീള ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Next Story