Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 11:58 PM GMT Updated On
date_range 13 April 2022 11:58 PM GMTക്ലീന്‍ കാസര്‍കോട്: പൊതുസ്ഥലങ്ങള്‍ ശുചീകരിക്കും
text_fieldsbookmark_border
കാസർകോട്: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ മേയ് മൂന്നുമുതല്‍ ഒമ്പതുവരെ കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണനമേളയുടെ പ്രചാരണാര്‍ഥം ഏപ്രില്‍ 19ന് ക്ലീന്‍ കാസര്‍കോട് ദിനമായി ആചരിക്കും. എല്ലാ ഓഫിസുകളും വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് സമ്പൂര്‍ണ ശുചീകരണ പരിപാടി സംഘടിപ്പിക്കാന്‍ ജില്ലതല സംഘാടക സമിതി തീരുമാനിച്ചു. എല്ലാ ഓഫിസും പരിസരവും പൊതുയിടങ്ങളും ശുചീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. ജില്ല ശുചിത്വ മിഷന്‍, യുവജന ക്ഷേമ ബോര്‍ഡിന്റെ ടീം കേരള, യൂത്ത് ക്ലബുകള്‍ എന്നിവയുമായി സഹകരിച്ചാണ് സമ്പൂര്‍ണ ശുചീകരണ പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശന പരീക്ഷ അഡ്മിറ്റ് കാര്‍ഡ് കാസർകോട്: ജവഹര്‍ നവോദയ വിദ്യാലയ പെരിയ ആറാം ക്ലാസ് പ്രവേശന പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡ് (ഹാള്‍ടിക്കറ്റ്) ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷ ഏപ്രില്‍ 30ന്. അപേക്ഷകര്‍ രാവിലെ 10.30നകം പരീക്ഷ സെന്ററില്‍ എത്തണം. ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ട വെബ്‌സൈറ്റ്: https://cbseitms.nic.in/AdminCard/AdminCard
Next Story