Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജലസമിതി രൂപവത്കരിച്ചു

ജലസമിതി രൂപവത്കരിച്ചു

text_fields
bookmark_border
ജലസമിതി രൂപവത്കരിച്ചു
cancel
ചെറുവത്തൂർ: 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് . പഞ്ചായത്തിലെ മുഴുവൻ ജലാശയങ്ങളെയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുന്നതിനായി പദ്ധതികൾ ആസൂത്രണം ചെയ്തു. ജലാശയങ്ങളുടെ അവസ്ഥ ജനകീയ പങ്കാളിത്തത്തോടെ പരിശോധിച്ച് പട്ടിക തയാറാക്കി ജലസ്രോതസ്സുകളിൽനിന്ന് ജല സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാര പരിശോധന നടത്തും. ഏപ്രിൽ 17ന് മുഴുവൻ വാർഡുകളിലും ജലസമിതികൾ രൂപവത്കരിച്ച് ജലനടത്തവും ജലസഭയും ചേരും. 22ന് ജലാശയ ശുചീകരണ പ്രവർത്തനത്തിന്‍റെ പഞ്ചായത്തുതല ഉദ്ഘാടനം എം. രാജഗോപാലൻ എം.എൽ.എ നിർവഹിക്കും. 29ന് മുഴുവൻ കടകളും വ്യാപാര സ്ഥാപനങ്ങളും ആശുപത്രികളും മറ്റു സ്ഥാപനങ്ങളും സമിതി അംഗങ്ങൾ സന്ദർശിച്ച് പരിശോധന നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.വി. പ്രമീള അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സൻ കെ. ബാലചന്ദ്രൻ, മെഡിക്കൽ ഓഫിസർ ഡോ. ഡി.ജി. രമേഷ്, ജെ.എച്ച്.ഐ മോഹനൻ, അസി. സെക്രട്ടറി കെ.വി. വിനയരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത, പി.വി. ബാലകൃഷ്ണൻ, കെ. നാരായണന്‍, വി.പി. അഭിജിത്ത്, ടി. ഫൈസല്‍, പി.പി. തമ്പാന്‍, വി.ഇ.ഒ കെ.വി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ.കെ. മനോജ് കുമാര്‍ സ്വാഗതവും കെ. രമണി നന്ദിയും പറഞ്ഞു. പടം..'തെളിനീരൊഴുകും നവകേരള'ത്തിനായി ചെറുവത്തൂർ പഞ്ചായത്തിൽ നടന്ന ജലസമിതി രൂപവത്കരണ യോഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story