Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 12:04 AM GMT Updated On
date_range 13 April 2022 12:04 AM GMTമണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അഴിമൂടി
text_fieldsbookmark_border
കാഞ്ഞങ്ങാട്: അജാനൂർ ചിത്താരി പുഴ ഗതി മാറിയൊഴുകി മീനിറക്കു കേന്ദ്രത്തിനു തൊട്ടടുത്തെത്തിയ അഴിമുഖം കൊത്തോല, പഴമണൽചാക്ക്, അടക്കം ഉപയോഗിച്ച് മണ്ണുമാന്തി യന്ത്രത്തിൻെറ സഹായത്തോടെ അഴി താൽക്കാലികമായി മൂടി. അജാനൂർ പഞ്ചായത്തും കുറുംബ ഭഗവതി ക്ഷേത്ര പ്രാദേശികതല കൂട്ടായ്മയുമാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടുകൂടി അഴി മൂടിയത്. ഇങ്ങനെ മൂടിയില്ലായിരുന്നുവെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ മഴ വന്നാൽ മീനിറക്കു കേന്ദ്രത്തിനടുത്തേക്കു ഒഴുകി അപകട ഭീഷണിയാകുമായിരുന്നു. ഇതിനു താൽക്കാലിക പരിഹാരമായി 17ാം വാർഡ് അംഗം എ. രവീന്ദ്രൻ, മത്സ്യതൊഴിലാളികളായ എ. നന്ദൻ, എ. പ്രശാന്തൻ, എ. ചിത്രംഗതൻ, എ. സുരേശൻ, രവീന്ദ്രൻ ചിത്താരി, എ. രാജേഷ്, എ. അശോകൻ എന്നിവർ നേതൃത്വം നൽകി. 2017 ഒക്ടോബറിൽ അജാനൂർ അഴിമുഖത്തിൽനിന്ന് ചിത്താരി പുഴ ഗതിമാറി ഒഴുകിയതിനെ തുടർന്ന് മീൻ ഇറക്കുകേന്ദ്രം കടലെടുക്കാതിരിക്കാൻ ചാക്കുകളിൽ മണൽ നിറച്ച് മുളക്കമ്പുകളും ഓലകളും കയറുകളും ഉപയോഗിച്ച് തടയണ തീർത്തിരുന്നു. ചാക്കുകളും മുളകളും വാങ്ങി അന്നവർക്കു ഒരു ലക്ഷത്തോളം രൂപ കൈയിൽനിന്ന് പോയിരുന്നു. ajanur azhi അജാനൂർ കടപ്പുറത്തു മണ്ണുമാന്തി ഉപയോഗിച്ച് അഴി താൽക്കാലികമായി മൂടുന്നു
Next Story