Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിനു വധം: സി.പി.എം...

വിനു വധം: സി.പി.എം പ്രവർത്തകർ കോടതിയിൽ കീഴടങ്ങി

text_fields
bookmark_border
കാസർകോട്​: ബി.എം.എസ് പ്രവർത്തകൻ കുമ്പളയിലെ വിനുവിനെ കൊലപ്പെടുത്തിയ കേസിൽ ഹൈകോടതി ശിക്ഷിച്ച കുമ്പള പഞ്ചായത്ത്​ മുൻ സ്ഥിരം സമിതിയംഗം ഉൾപ്പെടെയുള്ള പ്രതികൾ ജില്ല സെഷൻസ് കോടതിയിൽ കീഴടങ്ങി. സി.പി.എം കുമ്പള ലോക്കൽ കമ്മിറ്റിയംഗവും കുമ്പള പഞ്ചായത്ത് മുൻ സ്ഥിരംസമിതിയംഗവുമായ എസ്. കൊഗ്ഗു (45), സോഡ ബാലൻ (48), മുഹമ്മദ് കുഞ്ഞി (50) എന്നിവരാണ് കീഴടങ്ങിയത്. ഉച്ചയോടെ മൂവരെയും ജയിലിലേക്കുമാറ്റി. വിനു വധക്കേസിൽ പ്രതികളെ നേരത്തെ ജില്ല കോടതി ഏഴുവർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ ഹൈകോടതിയിൽ നൽകിയ അപ്പീലിൽ ശിക്ഷ നാലു വർഷമാക്കി കുറച്ചു. ശിക്ഷ പൂർണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സുപ്രീം കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. പ്രതികളുടെ ശിക്ഷ ഹൈകോടതി റദ്ദാക്കാത്ത സാഹചര്യത്തിൽ ജില്ല കോടതിയിൽ ഹാജരാകാൻ സമൻസ് അയച്ചിരുന്നു. ഹാജരാകാത്തതിനെ തുടർന്ന് അറസ്റ്റ് വാറൻറ് പുറപ്പെട്ടുവിച്ചു. ഇതേത്തുടർന്നാണ് ചൊവ്വാഴ്ച കീഴടങ്ങിയത്. 1998 ഒക്ടോബർ ഒമ്പതിനാണ്​ വിനു (19) കൊല്ലപ്പെട്ടത്​.​ കുമ്പളയിലെ തിയറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കെയുണ്ടായ തർക്കത്തെ തുടർന്ന് സിനിമ വിട്ടശേഷം വീട്ടിലേക്ക് പോകുമ്പോൾ കുമ്പള സഹകരണാശുപത്രി പരിസരത്ത്​ കൊലപ്പെടുത്തിയെന്നാണ്​ കേസ്​. ബി.എം.എസ്​ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കുമ്പള ഗ്രാമപഞ്ചായത്ത്​ സ്ഥിരംസമിതി അധ്യക്ഷനാക്കാൻ സി.പി.എം- ബി.ജെ.പി ധാരണയുണ്ടാക്കിയത്​ വലിയ വിവാദമായിരുന്നു. ബി.ജെ.പിയിലെ ആഭ്യന്തര കലഹം കാരണം സി.പി.എം ധാരണയിൽ ലഭിച്ച രണ്ട്​ സ്ഥിരംസമിതികൾ ബി.ജെ.പി അംഗങ്ങൾ രാജിവെച്ചു. എസ്​. കൊഗ്ഗു അതിനുമുമ്പും രാജിവെച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story