Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:31 AM IST Updated On
date_range 13 April 2022 5:31 AM ISTഇന്ധന-പാചക വിലവർധന പിൻവലിക്കണം
text_fieldsbookmark_border
കാഞ്ഞങ്ങാട്: കുതിച്ചുകയറുന്ന ഇന്ധനവിലയും പാചകവാതക വിലയും ഉടനെ പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കാഞ്ഞങ്ങാട് ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. കാരാട്ട് ഭവൻ പെൻഷൻ ഭവനിൽ നടന്ന യൂനിയന്റെ 30ാമത് വാർഷിക സമ്മേളനം ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് ടി.വി. കാർത്യായനി അനുശോചന പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി എസ്. ഗോപാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കെ. ചന്ദ്രശേഖരൻ വരവുചെലവ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് വി. കൃഷ്ണൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം ഇ. വിജയൻ, ബ്ലോക്ക് വൈസ് പ്രസിഡൻറ് വി. കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. knhd ksspu സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) 30ാമത് വാർഷിക സമ്മേളനം ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story