Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 12:00 AM GMT Updated On
date_range 13 April 2022 12:00 AM GMTഅമിത വില: ഹോട്ടലുകളിലും പരിശോധന തുടങ്ങി
text_fieldsbookmark_border
കാസർകോട്: അമിത വില ഈടാക്കുന്ന ഹോട്ടലുകളെയും പിടികൂടാൻ പരിശോധന തുടങ്ങി. പലചരക്ക്-പച്ചക്കറി കടകളിൽ തുടങ്ങിയ പരിശോധനക്കു പിന്നാലെയാണ് ഹോട്ടലുകളിലും ഉദ്യോഗസ്ഥർ എത്തിയത്. ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്‍റെ നിർദേശപ്രകാരമാണ് നടപടി. ചൊവ്വാഴ്ച 11 ഹോട്ടലുകൾ പരിശോധിച്ചു. ചില ഹോട്ടലുകളില്‍ സ്‌പെഷല്‍ ചായ എന്ന പേരില്‍ 20 രൂപ ഈടാക്കുന്നതായി കണ്ടെത്തി. കാസര്‍കോട്, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ജില്ല സപ്ലൈ ഓഫിസര്‍ ഇന്‍ ചാര്‍ജ് കെ.എന്‍. ബിന്ദു, മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫിസര്‍ സജിമോന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ പി.വി. ശ്രീനിവാസന്‍, സഞ്ജയ്, സുരേഷ് നായിക് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. ചായക്ക് 12 രൂപ മുതല്‍ 20 രൂപ വരെ വില വിവിധ ഹോട്ടലുകളിൽ ഈടാക്കുന്നുണ്ടെന്ന് കണ്ടെത്തി. വില കുറവുവരുത്താന്‍ സ്‌ക്വാഡ് നിര്‍ദേശം നല്‍കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഫോട്ടോ: സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ഹോട്ടലുകളില്‍ പരിശോധന നടത്തുന്നു മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ചെയ്തു നീലേശ്വരം: നഗരസഭയിലെ കുടുംബശ്രീകള്‍ക്ക് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ മുഖേന അനുവദിക്കുന്ന മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ചെയ്തു. നീലേശ്വരം വ്യാപാരഭവനില്‍ നടന്ന പരിപാടി എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സൻ ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു. കെ.എസ്.ബി.സി.ഡി.സി കാഞ്ഞങ്ങാട് ശാഖ മാനേജര്‍ എന്‍.എം. മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷരായ വി. ഗൗരി, പി. സുഭാഷ്, ടി.പി. ലത, കെ.പി. രവീന്ദ്രന്‍, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കൗണ്‍സിലര്‍മാരായ ഇ.ഷജീര്‍, പി. ഭാര്‍ഗവി, ഷംസുദ്ദീന്‍ അറിഞ്ചിറ, റഫീഖ് കോട്ടപ്പുറം, ടി. അബൂബക്കര്‍, വി.വി. ശ്രീജ, പി.കെ. ലത, പി.പി. ലത, കെ. പ്രീത, ടി.വി. ഷീബ, കുടുംബശ്രീ ജില്ല മിഷന്‍ അസി. കോഓഡിനേറ്റര്‍ ഹരിദാസ് എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സൻ പി.എം. സന്ധ്യ സ്വാഗതവും മെംബര്‍ സെക്രട്ടറി സി. പ്രകാശ് നന്ദിയും പറഞ്ഞു. ഫോട്ടോ: നീലേശ്വരം നഗരസഭയിലെ കുടുംബശ്രീകള്‍ക്ക് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ മുഖേന അനുവദിക്കുന്ന മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Next Story