Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 11:59 PM GMT Updated On
date_range 12 April 2022 11:59 PM GMTഅവധിക്കാല ക്യാമ്പുകൾ സജീവമാകുന്നു
text_fieldsbookmark_border
ചെറുവത്തൂർ: കോവിഡ് മൂലം രണ്ടു വർഷക്കാലം നഷ്ടമായ അവധിക്കാലത്തിെന്റ കളിയാരവം തിരികെയെത്തുന്നു. കുട്ടികളുടെ മാനസിക സന്തോഷം ലക്ഷ്യമിട്ട് . സ്കൂളുകൾ, ക്ലബ്ബുകൾ, വിവിധ സംഘടനകൾ എന്നിവയുടെയെല്ലാം നേതൃത്വത്തിൽ കുട്ടി ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. ചെറിയാക്കര ഗവ. എൽ.പി.സ്കൂൾ സമ്മർ റെയിൻ എന്ന പേരിൽ സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് ഗ്രാമോത്സവമായി മാറി. കടലാസുകൊണ്ട് വിസ്മയങ്ങൾ വിരിയിച്ച് പ്രമോദ് അടുത്തിലയും സോപ്പ് നിർമാണത്തിന് നേതൃത്വം നൽകി. എം.കെ. വിജയകുമാർ രക്ഷിതാക്കൾക്കുള്ള സെഷനുകൾ മനോഹരമാക്കി. മുത്തശ്ശി വേഷത്തിൽ കഥപറഞ്ഞ് കെ.എൻ. ചിത്രയും കുട്ടികളുടെ മനം കവർന്നു. പി. സിന്ധു കുട്ടിപ്പാട്ടുകളുടെ ഈണം പകർന്നു നൽകി. കൃഷ്ണകുമാർ പള്ളിയത്ത്, സത്യൻ മംഗൽപാടി, ഷൈജു ബിരിക്കുളം, വിനയൻ പിലിക്കോട് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്തു. കൊടക്കാട് ഗവ. വെൽഫെയർ യു .പി. സ്കൂൾ വിദ്യാർഥിനി പി.എസ്. വൈഗ കഥച്ചെപ്പ് തുറന്നു. പട്ടം പറത്തലും ആവേശമായി. കളിപ്പാട്ട നിർമാണ കളരി, സോപ്പ് നിർമാണ ശിൽപശാല എന്നിവയിലൂടെ രക്ഷിതാക്കളെക്കൂടെ ക്യാമ്പിെന്റ ഭാഗമാക്കി. കയ്യൂർ- ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി വത്സലൻ, വൈസ് പ്രസിഡന്‍റ് എം. ശാന്ത, കെ.എ.എസ് ട്രെയിനി കെ. രാജേഷ് എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ഒ.കെ. വിനോദ്, പി. ഗോപാലൻ, പി. ബാലചന്ദ്രൻ, കെ. രജിത എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് വി.എം. പുഷ്പവല്ലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.പി. സതീശൻ നന്ദിയും പറഞ്ഞു. ടി. വിദ്യ, പി.വി. രസിത, ഒ.വി. രേഷ്മ, ടി. തമ്പാൻ, കെ. സരോജിനി, എം. മഹേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. പടം : ചെറിയാക്കര ഗവ. എൽ.പി. സ്കൂളിൽ നടന്ന സമ്മർ റെയിൻ ക്യാമ്പിൽനിന്ന്
Next Story