Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:28 AM IST Updated On
date_range 13 April 2022 5:28 AM ISTവിഷു, ഈസ്റ്റര്‍, റംസാന്‍ ജില്ലതല വിപണനമേള
text_fieldsbookmark_border
കാസർകോട്: സഹകരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന വിഷു, ഈസ്റ്റര്‍, റമദാൻ സബ്‌സിഡി വില്‍പനയുടെ ജില്ലതല ഉദ്ഘാടനം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിച്ചു. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി വഴിയും മറ്റുള്ളവ 20 മുതല്‍ 40 ശതമാനംവരെ വിലകുറച്ചും സാധാരണക്കാര്‍ക്ക് ലഭ്യമാക്കും. കണ്‍സ്യൂമര്‍ ഹെഡ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ വി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ആദ്യവിൽപന മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വി. മിനി നിര്‍വഹിച്ചു. പി. രവീന്ദ്രന്‍, മുളിയാര്‍ ഡബ്ല്യു.സി.എസ് പ്രസിഡന്‍റ് സ്വാഗതവും കെ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഫോട്ടോ: വിഷു, ഈസ്റ്റര്‍,റമദാന്‍ സബ്‌സിഡി വില്‍പനയുടെ ജില്ലതല വിപണനമേള സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story