Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:28 AM IST Updated On
date_range 13 April 2022 5:28 AM ISTപട്ടാപ്പകൽ വീട്ടമ്മയെ പന്നി ആക്രമിച്ചു
text_fieldsbookmark_border
നീലേശ്വരം: പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതര പരിക്കേറ്റു. കാറഡുക്ക ചായിത്തലത്തെ വി. രാധക്കാണ് (നളിനി -60) പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് 12നാണ് സംഭവം. വീടിനു മുന്നിലെ കമുകിൻ തോട്ടത്തിൽനിന്ന് പശുവിനു പുല്ല് അരിയുന്നതിനിടെ പിറകിലൂടെ എത്തിയ കൂറ്റൻ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ഇടതു കൈയിലും വലതുകാലിനും പരിക്കേറ്റ രാധയെ കാസർകോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കി. കാറഡുക്ക ഗവ. ഹയർസെക്കൻഡറി സ്കൂളിൻെറ തൊട്ടടുത്തു കാട് വളർന്നുകിടക്കുന്ന അഞ്ച് ഏക്കറോളം വരുന്ന സ്വകാര്യ പറമ്പുണ്ട്. ഇവിടെനിന്നാണ് കാട്ടുപന്നി എത്തിയത്. സമീപത്തെ തോട്ടങ്ങളിൽ പണിയെടുക്കുകയായിരുന്ന പലരും ഭാഗ്യംകൊണ്ടാണ് ഇതിൻെറ മുന്നിൽനിന്ന് രക്ഷപ്പെട്ടത്. പന്നിയെ കൊല്ലാൻ വനംവകുപ്പ് റാപിഡ് റെസ്പോൺസ് ടീം തിരച്ചിൽ നടത്തിയെങ്കിലും ഇതിനെ കണ്ടെത്താൻ കഴിഞ്ഞില്ല. nlr radha പന്നിയുടെ ആക്രമണത്തിൽ ആശുപത്രിയിൽ കഴിയുന്ന രാധ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story