Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകിട്ടുമോ ഒരു ഇൻചാർജ്​...

കിട്ടുമോ ഒരു ഇൻചാർജ്​ എങ്കിലും (പാക്കേജ്​)

text_fields
bookmark_border
പ്രിൻസിപ്പലോ സൂപ്രണ്ടോ ഇല്ലാത്തതിനാൽ കാസർകോട്​ ഗവ. മെഡിക്കൽ കോളജിന്‍റെ ദൈനംദിന ആവശ്യങ്ങൾപോലും വൈകുന്നു കാസർകോട്​: ഉക്കിനടുക്കയിലെ കാസർകോട്​ ഗവ. ​മെഡിക്കൽ കോളജിന്​ ഇൻചാർജ്​ പ്രിൻസിപ്പൽ എങ്കിലും കിട്ടാൻ ഇനിയും എത്ര കാത്തിരിക്കണം? പ്രിൻസിപ്പലോ സൂപ്രണ്ടോ ഇല്ലാത്തതിനാൽ മെഡിക്കൽ കോളജിന്‍റെ ആവശ്യങ്ങൾ ഉന്നയിക്കാൻപോലും ആളില്ല. കോളജ്​​ നിർമാണം തുടങ്ങി​​ ഒമ്പതാം വർഷത്തിലെത്തിയിട്ടും ഇത്തരം തസ്തികകൾപോലും സൃഷ്ടിച്ചിട്ടില്ല. മെഡിക്കൽ കോളജിന്‍റെ അക്കാദമികവും ഭരണപരവുമായ കാര്യങ്ങളുടെ മേൽനോട്ടമാണ്​ പ്രിൻസിപ്പലിനും സൂപ്രണ്ടിനുമുള്ളത്​. പ്രിൻസിപ്പൽ ഇല്ലെങ്കിൽ സൂപ്രണ്ട്​ എങ്കിലും നിർബന്ധമാണ്​. സംസ്ഥാനത്തെ മുഴുവൻ കോളജുകൾക്കും ഇരുതസ്തികകളിലും ആളുണ്ടായിരിക്കെ കടുത്ത അവഗണനയാണ്​ കാസർകോടിനോട്​ കാണിക്കുന്നത്​. കാസർകോട്​ മെഡിക്കൽ കോളജിനുശേഷം പ്രഖ്യാപിച്ച വയനാട്​ മെഡിക്കൽ കോളജിനുവരെ പ്രിൻസിപ്പലിനെ നിയമിച്ചിട്ടുണ്ട്​. കോളജ്​ പ്രഖ്യാപിക്കുകയോ തറക്കല്ലിടുകയോ​ കഴിഞ്ഞാൽതന്നെ ഇത്തരം നിയമനം നടത്തുകയാണ്​ കീഴ്​വഴക്കം. കോളജ്​ യാഥാർഥ്യമാക്കുക ലക്ഷ്യമിട്ടാണ്​ ഇങ്ങനെ നിയമിക്കുന്നത്​. ഒപ്പം പ്രഖ്യാപിച്ച കോളജുകളിൽ എം.ബി.ബി.എസ്​ ബാച്ചുകൾ പുറത്തിറങ്ങിയിട്ടും ഇവിടെ കെട്ടിടം പണിപോലും പൂർത്തിയാവാത്തതിന്‍റെ കാരണങ്ങളിലൊന്ന്​ നാഥനില്ലാത്തതാണ്​. പൂർണ ചുമതല ആർക്കുമില്ല മൊത്തം 11 ഡോക്ടർമാരാണ്​ കാസർകോട്​ മെഡിക്കൽ കോളജിലുള്ളത്​. സൂപ്രണ്ടിന്‍റെ ചുമതല പൂർണമായും ആർക്കും നൽകിയിട്ടില്ല. താരതമ്യേന ജൂനിയർ ഡോക്ടർമാരായ ഈ 11പേർക്ക്​​ ഭരണപരമായ ഏതാനും കാര്യങ്ങളുടെ ചുമതല വീതിച്ചുനൽകുകയാണ്​ ചെയ്തത്​. ഒ.പിയിലേക്ക്​ ആവശ്യമായ ചെറിയ സാധനങ്ങൾ വാങ്ങൽ, ശമ്പള ബിൽ കൈകാര്യം ചെയ്യൽ തുടങ്ങിയ അധികാരങ്ങളേ നൽകിയിട്ടുള്ളൂ. വലിയ തുകയുടെ സാധനങ്ങൾ വാങ്ങാൻ അധികാരമില്ല. ഇത്തരം കാര്യങ്ങൾക്ക് തിരുവനന്തപുരത്തെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്​​ടറേറ്റിനെ സമീപിക്കണം. സർവിസിൽ പ്രവേശിച്ചിട്ട്​ രണ്ടും മൂന്നും വർഷം കഴിഞ്ഞ ഡോക്ടർമാർക്ക്​​ ഡയറക്​ടറേറ്റുമായി ബന്ധപ്പെടുന്നതിന്​ പരിമിതികളേറെ. അവിടെ സമ്മർദം ചെലുത്താനോ വേഗത്തിലാക്കാനോ കഴിയാത്ത സ്ഥിതി. ബജറ്റ്​ വിഹിതം വിനിയോഗിക്കുന്നതിനും പാസാക്കിക്കിട്ടുന്നതി​നുമെല്ലാം ഇത്തരം പ്രയാസം നേരിടുന്നു. എന്ത്​ ആവശ്യത്തിനുള്ള ഫയലുകൾ നീങ്ങിയാലും മാസങ്ങളും ചിലപ്പോൾ വർഷവും കഴിഞ്ഞശേഷമാണ്​ പരിഹാരമാവുന്നത്​. സംസ്ഥാനത്ത്​ ഒരു​മെഡിക്കൽ കോളജിനും ഇത്തരമൊരു അവസ്ഥയില്ലെന്നതാണ്​ ഏറെ ആശ്ചര്യകരം. ഡെന്‍റൽ, ഇ.എൻ.ടി വകുപ്പുകൾ ഉടൻ ഏറെ മുറവിളികൾക്കൊടുവിൽ ജനുവരി മൂന്നിനാണ്​ ഇവിടെ ഒ.പി തുടങ്ങിയത്​. മെഡിക്കൽ കോളജിന്‍റെ അക്കാദമിക്​ ബ്ലോക്കിലാണ്​ താൽക്കാലികമായി​ ഒരുക്കിയത്​. പ്രതിദിനം 70 മുതൽ 140 രോഗികൾ വരെ ഒ.പിയിലെത്തുന്നുണ്ട്​. മെഡിസിൻ, പൾമനോളജി, ന്യൂറോളജി, പീഡിയാട്രിക്​ വിഭാഗങ്ങളിലെ സേവനം ഇപ്പോൾ ലഭ്യമാണ്​. എൻഡോസൾഫാൻ ദുരിതബാധിതരുടെ ദീർഘകാല ആവശ്യമായിരുന്ന ന്യൂറോളജി ഡോക്ടറുടെ സേവനം ആദ്യമായാണ്​ ജില്ലക്ക്​ ലഭിക്കുന്നത്​. മേയ്​ മാസത്തോടെ ഡെന്‍റൽ, ഇ.എൻ.ടി വകുപ്പുകൾകൂടി തുടങ്ങാൻ കഴിയും. ആശുപത്രി വികസന സമിതിയുമില്ല പ്രിൻസിപ്പലും സൂപ്രണ്ടുമില്ലാത്തതിനാൽ താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിനും പരിമിതികളേറെ. മെഡിക്കൽ കോളജ്​ വികസന സമിതിയും രൂപവത്​കരിച്ചില്ല. ജില്ല കലക്ടർ ചെയർമാനായുള്ള സമിതിക്ക്​, താൽക്കാലിക നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയും. മെഡിക്കൽ കോളജ്​ വികസനത്തിൽ നിർണായക പങ്ക്​ ഈ സമിതിക്ക്​ വഹിക്കാനാവും. എന്നാൽ, കാസർകോട്​ ​മെഡിക്കൽ കോളജിന്‍റെ വിഷയത്തിൽ ഇത്തരം കാര്യങ്ങളിലെല്ലാം ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയാണ്​. സ്ഥലം എം.എൽ.എ എൻ.എ. നെല്ലിക്കുന്ന്​ നിയമസഭയി​ൽ ഉന്നയിക്കുന്ന കാര്യങ്ങൾക്ക്​ മാത്രമാണ്​ സർക്കാർ തലത്തിൽ എന്തെങ്കിലും നടപടികൾ വരുന്നുള്ളൂ. അല്ലെങ്കിൽ ആരോഗ്യ മന്ത്രിയെ പോയി ആരെങ്കിലും കണ്ട്​ കാര്യങ്ങൾ ബോധ്യപ്പെടുത്തണം. ക്വാർട്ടേഴ്​സ്​ നിർമാണത്തിന്​ ടെൻഡർ നടപടി പൂർത്തിയായി. ക്വാർട്ടേഴ്​സുകൾ യാഥാർഥ്യമാക്കാത്തതും ഇങ്ങോട്ട്​​ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ വരാൻ വിമുഖത കാണിക്കുന്നു​. നബാർഡിന്റെ 88.2 കോടിയുടെ സഹായത്തോടെയുള്ള ആശുപത്രി കെട്ടിടത്തിന്റെ പണി മുടങ്ങിയിട്ട്​ ദിവസങ്ങളായിട്ടും ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്താൻ കഴിയുന്നില്ല. 2018 സെപ്​റ്റംബറിൽ തുടങ്ങിയ പ്രവൃത്തി 24 മാസത്തിനകം പൂർത്തിയാക്കാമെന്നാണ്​ കമ്പനി ലക്ഷ്യമിട്ടിരുന്നത്​. ഇതാണ്​ അനിശ്ചിതമായി നീളുന്നത്​. board 1 -2018 സെപ്​റ്റംബറിൽ തുടങ്ങിയ പ്രവൃത്തി 24 മാസത്തിനകം പൂർത്തിയാക്കുമെന്ന്​ ചൂണ്ടിക്കാട്ടുന്ന ബോർഡ്​ academic block പൂർത്തീകരിച്ച അക്കാദമിക്​ ബ്ലോക്ക്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story