Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:28 AM IST Updated On
date_range 13 April 2022 5:28 AM ISTകയര്‍ തൊഴിലാളികള്‍ക്ക് ധനസഹായം നൽകി
text_fieldsbookmark_border
കാസർകോട്: കയര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായിട്ടുള്ള കയര്‍ തൊഴിലാളികളുടെ 2022 ജനുവരി വരെയുള്ള വിവിധ ധനസഹായ അപേക്ഷകളിലും പ്രസവാനുകൂല്യം, ശവസംസ്‌കാര ധനസഹായം, 2020-21 വര്‍ഷത്തെ വിദ്യാർഥികളുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് എന്നിവ പൂർണമായും വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഗണേശന്‍ അറിയിച്ചു. ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ 2022 ജനുവരി വരെ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍ വിവാഹം, ചികിത്സ, ശവസംസ്‌കാര ധനസഹായം, അപകടമരണ ധനസഹായം തുടങ്ങിയ 3125 അപേക്ഷകര്‍ക്ക് 64.78 ലക്ഷം രൂപയും, 2020-21 വിദ്യാഭ്യാസ വര്‍ഷത്തെ സ്‌കോളര്‍ഷിപ് ഇനത്തില്‍ 1762 വിദ്യാര്‍ഥികള്‍ക്ക് 16.90 ലക്ഷം രൂപയും 2022 ജനുവരി വരെയുള്ള പ്രസവാനുകൂല്യ അപേക്ഷകളില്‍ 15,000 രൂപ പ്രകാരം 159 പേര്‍ക്കായി 23.85 ലക്ഷം രൂപയും ചേര്‍ത്ത് ഈ വര്‍ഷം 105.54 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ ബോര്‍ഡ് തൊഴിലാളികള്‍ക്കായി വിതരണം ചെയ്തു. 2022 ജനുവരി വരെ ക്ഷേമനിധിയില്‍ നിന്നും വിരമിച്ച തൊഴിലാളികളുടെ പെന്‍ഷന്‍ അപേക്ഷകളിലും തീരുമാനം എടുത്ത് എല്ലാവര്‍ക്കും പെന്‍ഷന്‍ അനുവദിച്ചു. തേക്ക് കഴകള്‍ വില്‍പനയ്ക്ക് പരപ്പ: 24ം മൈല്‍ ഡമ്പിങ് ഡിപ്പോയില്‍ സൂക്ഷിച്ചിട്ടുള്ള 87 തേക്ക് കഴകള്‍ കാസര്‍കോട് റേഞ്ച് ഓഫിസില്‍ ഏപ്രില്‍ 21ന് വില്‍ക്കും. ഫോണ്‍: 8547602577, 8547602576.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story