Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:28 AM IST Updated On
date_range 13 April 2022 5:28 AM ISTമൊത്തവ്യാപാരികൾ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നുവെന്ന് പരാതി
text_fieldsbookmark_border
കാഞ്ഞങ്ങാട്: വേനലിൽ ആവശ്യക്കാരേറെയുള്ള മുന്തിരി, ആപ്പിള്‍ ഇനങ്ങള്‍ കൂടുതല്‍ സംഭരിച്ച് വെച്ച് മൊത്തവ്യാപാരികള്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയാണെന്ന് ചില്ലറ കച്ചവടക്കാരുടെ പരാതി. ഇതുകാരണം രണ്ടാഴ്ചക്കിടെ 20 മുതൽ 30 രൂപവരെ വില വർധനയാണ് പഴ വിപണിയിലുണ്ടായത്. സംസ്ഥാനത്തേക്കുള്ള പഴങ്ങളുടെ വരവ് കുറഞ്ഞതും ഉപയോഗം കൂടിയതുമാണ് വിലവര്‍ധനക്ക് കാരണം. ചൂടിൻെറ കാഠിന്യവും ജലക്ഷാമവും തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പഴ വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രാദേശികമായ ഉൽപാദനം കുറഞ്ഞതും തിരിച്ചടിയായി. ഹോര്‍ട്ടികോര്‍പ്പില്‍ പൊതുവിപണിയേക്കാള്‍ വിലക്കുറവുണ്ടെങ്കിലും എല്ലാ ഇനം പഴങ്ങളും ഇവിടെ ലഭ്യമല്ല. ഒരു മാസം മുമ്പ് കിലോക്ക് 30 രൂപയായിരുന്ന ഏത്തപ്പഴത്തിന്റെ വില ഇപ്പോള്‍ 65 രൂപയായി ഉയര്‍ന്നു. 60 രൂപ ഉണ്ടായിരുന്ന ചെറുനാരങ്ങ ഇപ്പോൾ കിലോക്ക് 230 മുതൽ 240 വരെയാണ്. ഞാലിപ്പൂവന്‍ പഴത്തിന്റെ വില 40ല്‍നിന്ന് 65 ആയി. ഓറഞ്ചിന് 60 രൂപയില്‍നിന്ന് 90ഉം ആപ്പിളിന് 140ല്‍നിന്ന് 200 രൂപയുമായി വർധിച്ചു. നോമ്പുതുറക്കുള്ള പ്രധാന ഇനങ്ങളായ കാരക്ക, ഈന്തപ്പഴം എന്നിവയുടെ വിലയും വർധിച്ചിട്ടുണ്ട്. ചെറുകിടക്കാര്‍ ആവശ്യപ്പെടുന്ന അത്രയും തൂക്കം നല്‍കാതെ സ്റ്റോക്ക് കുറവാണെന്ന് പറഞ്ഞാണ് വില വർധിപ്പിക്കുന്നത്. കൂടുതല്‍ ദിവസം സൂക്ഷിക്കുമ്പോള്‍ ആപ്പിള്‍, പപ്പായ, പഴം എന്നിവ കേടാകുന്നതും പതിവാണ്. ഇത് വലിയ നഷ്ടമുണ്ടാക്കുന്നതായി ചെറുകിട കച്ചവടക്കാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story