Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഭീമനടി -ചിറ്റാരിക്കാൽ...

ഭീമനടി -ചിറ്റാരിക്കാൽ റോഡ് നാട്ടുകാർ ഉപരോധിച്ചു

text_fields
bookmark_border
നീലേശ്വരം: ഭീമനടി-ചിറ്റാരിക്കാൽ റോഡ് നിർമാണം ഇഴഞ്ഞുനീങ്ങിയതോടെ മഴ പെയ്തപ്പോൾ ചളിക്കുളമായി. ഇതോടെ പൊറുതിമുട്ടിയ നാട്ടുകാരും ഡ്രൈവർമാരും ചേർന്ന് റോഡ് ഉപരോധിച്ചു. ചളി റോഡിൽ വാഹനങ്ങൾ നിരത്തിവെച്ചാണ് പ്രതിഷേധം തീർത്തത്​. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനട പോലും ദുരിതമായി. മൂന്നു വർഷമായി ഈ പ്രദേശത്തെ ജനങ്ങൾ യാത്രചെയ്യാൻ പാടുപെടുകയാണ്. കാത്തിരിപ്പിനൊടുവിൽ പ്രവൃത്തി വീണ്ടും ആരംഭിച്ചെങ്കിലും മണ്ണ് കട്ട് ചെയ്തപ്പോൾ കുടിവെള്ള പൈപ്പുകൾ പുറത്തുവന്നതും ആവശ്യമായ തൊഴിലാളികൾ ഇല്ലാത്തതും നിർമാണം മന്ദഗതിയിലാക്കി. വേനൽമഴ വന്നതോടെ എല്ലായിടത്തും ചളിക്കുളങ്ങൾ ഉണ്ടാവുകയും ചെയ്തു. ഭീമനടി കെ.എസ്.ഇ.ബി ഓഫിസിലേക്ക് കയറിപ്പോവാൻ വഴിയില്ലാത്ത സ്ഥിതിയാണിപ്പോൾ. ഇവിടേക്ക് വാഹനങ്ങളിൽ വരുന്നവർ അപകടത്തിൽപെടുന്നത് പതിവാണ്​. വരക്കാട് കലുങ്ക് നിർമാണത്തിനായി കുഴിയെടുത്തുവെങ്കിലും ഇതുവരെ നിർമാണം ആരംഭിച്ചില്ല. ഇതിനിടക്ക് വേനൽ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടർന്ന് മണ്ണുനീക്കി പൈട്ടെങ്കിലും ഇത് താൽക്കാലിക സംവിധാനം മാത്രമാണ്. കാലവർഷം എത്തുന്നതിനുമുമ്പ് ഒരു ലെയർ എങ്കിലും ടാറിങ് നടത്തിയില്ലെങ്കിൽ നൂറുകണക്കിന് യാത്രക്കാരും സ്കൂൾ കുട്ടികളും ദുരിതത്തിലാകും. nlr mud road ഭീമനടി-ചിറ്റാരിക്കാൽ റോഡ് ചളിക്കുളമായപ്പോൾ വാഹനങ്ങൾ നിരത്തിവെച്ച് ഉപരോധം തീർത്തപ്പോൾ
Show Full Article
Next Story