Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right'മതേതര ചേരിയുടെ...

'മതേതര ചേരിയുടെ ഭിന്നതയിലാണ്​ ബി.ജെ.പി മുന്നേറ്റം'

text_fields
bookmark_border
മതേതര ചേരിയുടെ ഭിന്നതയിലാണ്​ ബി.ജെ.പി മുന്നേറ്റം
cancel
കുമ്പള: രാജ്യത്ത് മതേതര പ്രസ്ഥാനങ്ങളുടെ ഭിന്നതയിലാണ്​ ബി.ജെ.പി രാഷ്ട്രീയ മുന്നേറ്റം നടത്തുന്നതെന്ന്​ കെ.പി.സി.സി സെക്രട്ടറി ബി. സുബ്ബയ്യ റൈ. കുമ്പള മണ്ഡലം കോൺഗ്രസ് അധ്യക്ഷനായി നിയമിതനായ രവി പൂജാരി കൊട്ടേക്കാറിന്‍റെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ പ്രസിഡന്‍റ്​ ഗണേഷ് ഭണ്ഡാരി അധ്യക്ഷത വഹിച്ചു. പൃഥ്വിരാജ് ഷെട്ടി സ്വാഗതം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി സുന്ദര ആരിക്കാടി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ ലക്ഷ്മണ പ്രഭു, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ശിവരാമ ആൾവ, ബഷീർ അഹമ്മദ്, സിദ്ദീഖ് മൊഗ്രാൽ, ഷാനിദ് കയ്യംകൂടൽ, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ നാസർ മൊഗ്രാൽ, പഞ്ചായത്ത് അംഗം രവിരാജ്, ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ്​ ഇർഷാദ് മഞ്ചേശ്വരം, ബി. തിമ്മപ്പ, ഡോൾഫി ഡിസൂസ, ദാസൻ കടപ്പുറം, മോഹൻ റൈ, അൻവർ സിറ്റി മെഡിക്കൽ, ടി.എ. കുഞ്ഞഹമ്മദ് മൊഗ്രാൽ, യൂസുഫ് കോട്ട എന്നിവർ സംസാരിച്ചു. ഫോട്ടോ 3: കുമ്പള മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റായി നിയമിതനായ രവി പൂജാരി കൊട്ടേക്കാർ കോൺഗ്രസ് നേതാക്കൾക്കൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story