Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകളനാട്ടെ രണ്ടു...

കളനാട്ടെ രണ്ടു വീടുകളില്‍നിന്ന്​ സ്വര്‍ണവും പണവും കവർന്നു

text_fields
bookmark_border
ഉദുമ: കളനാട്ടെ രണ്ടു വീടുകളില്‍ കവര്‍ച്ച. ഒമ്പതു പവന്‍ സ്വര്‍ണവും മുക്കാല്‍ ലക്ഷത്തോളം രൂപയും മോഷണം പോയി. കളനാട് ബസ് സ്റ്റാന്‍ഡ് - അയ്യങ്കോല്‍ റോഡിലെ അബ്ദുല്ലക്കുഞ്ഞി, സഹോദരി ബല്‍ക്കീസ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. അബ്ദുല്ലക്കുഞ്ഞിയുടെ വീട്ടില്‍നിന്ന് ആറു പവ‍​ൻെറ മാലയും മൂന്നു പവ‍​ൻെറ പാദസരവും 40,000 രൂപയുമാണ്​ നഷ്ടപ്പെട്ടത്​. ബല്‍ഖീസി‍ൻെറ വീട്ടില്‍നിന്ന് 38,000 രൂപയാണ് മോഷ്ടിച്ചത്. മേല്‍പ്പറമ്പ് പൊലീസും വിരലടയാള വിദഗ്ധരും പൊലീസ് നായും പരിശോധന നടത്തി. ഏതാനും വിരലടയാളങ്ങള്‍ ലഭിച്ചതായാണ് സൂചന. സമീപത്തെ സി.സി.ടി.വി കാമറകള്‍ പൊലീസ് പരിശോധിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story