Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:28 AM IST Updated On
date_range 12 April 2022 5:28 AM ISTആരാണ് മുഖ്യശത്രു എന്ന് കോൺഗ്രസ് തുറന്നുപറയണം -പി.സി. ചാക്കോ
text_fieldsbookmark_border
കാഞ്ഞങ്ങാട്: രാജ്യത്തെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷ കക്ഷികളാണോ ബി.ജെ.പിയാണോ മുഖ്യശത്രുവെന്ന് തുറന്നുപറയാൻ കോൺഗ്രസ് ആർജവം കാണിക്കണമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോ. എൻ.സി.പി ജില്ല നേതൃസംഗമം കാഞ്ഞങ്ങാട് വ്യാപാരഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് രവി കുളങ്ങര അധ്യക്ഷത വഹിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. പി.എം. സുരേഷ് ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. മുരളി, എൻ.എം.സി സംസ്ഥാന പ്രസിഡന്‍റ് ഷീബ ലിയോൺ, ജില്ല പ്രസിഡന്‍റ് അജിത, സംസ്ഥാന നിർവാഹക സമിതി അംഗം സി. ബാലൻ, എൻ.ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. സുകുമാരൻ, ജില്ല പ്രസിഡന്റ് എ.ടി. വിജയൻ, എൻ.വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഒ.ടി. സുജേഷ്, പി. സനൂപ്, ജില്ല പ്രസിഡന്‍റ് വസന്തകുമാർ കാട്ടുകുളങ്ങര, ഹാഷിം അരിയിൽ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി കരീം ചന്തേര സ്വാഗതവും ജില്ല ജനറൽ സെക്രട്ടറി ജോൺ ഐമൻ നന്ദിയും പറഞ്ഞു. ncp convantion എൻ.സി.പി ജില്ല നേതൃസംഗമം കാഞ്ഞങ്ങാട് വ്യാപാരഭവനിൽ സംസ്‌ഥാന പ്രസിഡന്‍റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story