Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:28 AM IST Updated On
date_range 12 April 2022 5:28 AM ISTപഴവിപണിയിൽ റമദാൻ വിലക്കയറ്റം
text_fieldsbookmark_border
കാഞ്ഞങ്ങാട്: റമദാൻ തുടങ്ങിയതോടെ പഴ വിപണിയിൽ വൻ വിലക്കയറ്റം. ഒരാഴ്ചക്കിടെയാണ് വില മേലോട്ട് കുതിക്കാൻ തുടങ്ങിയത്. വിലക്കയറ്റം വിപണിയെ തളർത്തി. ഇഫ്താറിൽ ഒഴിവാക്കാനാവാത്ത വത്തക്കക്കും കൈതച്ചക്കക്കും പൊള്ളുകയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിലേക്ക് പഴങ്ങൾ എത്തുന്നത്. നേന്ത്രപ്പഴം വില കുറച്ചുദിവസമായി കുതിക്കുകയാണ്. വത്തക്കക്ക് ചില്ലറ വിപണിയിൽ 24 രൂപയാണ്. ചില്ലറവിപണിയിൽ നേന്ത്രപ്പഴത്തിന് 70 ആണ്. മാർച്ച് പകുതിയിൽ 16-18 രൂപക്ക് വത്തക്ക ലഭിച്ചിരുന്നു. മൈസൂരുവിൽനിന്നാണ് കാര്യമായി വത്തക്ക എത്തുന്നത്. ചെറുതൊന്നിന് 60 രൂപയാണ്. വത്തക്കക്ക് ഇനിയും വിലകൂടുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. അത്യുഷ്ണകാലത്താണ് റമദാൻ എന്നതിനാൽ ഇഫ്താറിന് വത്തക്കയുൾപ്പെടെ പഴങ്ങൾ അനിവാര്യമാണ്. പൈനാപ്പിളിന് കിലോക്ക് 80 രൂപയാണ് ചില്ലറ വില. കറുത്ത മുന്തിരിക്ക് 70, പച്ച മുന്തിരിക്ക് 80, ആപ്പിളിന് 180, ഓറഞ്ചിന് 80, സിട്രസിന് 120, പപ്പായക്ക് 40 എന്നിങ്ങനെയുമാണ് ചില്ലറ വില. ഉറുമാമ്പഴത്തിന് കിലോക്ക് 140 രൂപയുണ്ട് ചില്ലറ വിപണിയിൽ. മാങ്ങ സീസൺ ആരംഭിച്ചിട്ടേയുള്ളൂ. 60-80 രൂപയാണ് ചില്ലറ വിൽപന. പഴങ്ങളുടെ ലഭ്യത കുറഞ്ഞുവെന്നാണ് കർഷകർ പറയുന്നത്. പഴങ്ങളുടെ വരവ് കൂടിയാൽ വില കുറയും. ഇന്ധനവിലക്കയറ്റവും പഴങ്ങൾക്ക് വില കൂടാൻ കാരണമാവുന്നു. മൈസൂരു, ബംഗളൂരു, ആന്ധ്രപ്രദേശ്, മംഗലാപുരം എന്നിവിടങ്ങളിൽനിന്നാണ് കാഞ്ഞങ്ങാട് നഗരത്തിൽ പഴങ്ങളെത്തുന്നത്. തെരുവ് കീഴടക്കി വിഷു വിപണി കാഞ്ഞങ്ങാട്: വിഷുവിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിപണിയില്‍ തിരക്കു വര്‍ധിച്ചു. നഗരത്തിലെ പ്രധാന മാര്‍ക്കറ്റുകളായ പുതിയ കോട്ട, നോർത്ത് കോട്ടച്ചേരി എന്നിവിടങ്ങളിലാണ് കച്ചവടം പൊടിപൊടിക്കുന്നത്. കനത്ത വെയിലില്‍പോലും സ്ത്രീകളും കുട്ടികളുമുള്ള കുടുംബാംഗങ്ങള്‍ ഒന്നിച്ചാണ് വിഷുക്കോടിക്കായി നഗരത്തിലെത്തുന്നത്. വിഷു ആഘോഷത്തിൻെറ ഭാഗമായി സര്‍ക്കാറിന്റെ വിഷു മേളയും നടന്നുവരുന്നു. വേനൽച്ചൂടിനേക്കാള്‍ വലുതായി കച്ചവടച്ചൂട് മാറുന്ന അവസ്ഥയാണ്. കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങളും സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങളുമാണ് തെരുവു വിപണി ഇത്തവണ കീഴടക്കിയത്. സാധാരണക്കാരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് ഇത്തരം വഴിയോര കച്ചവടക്കാര്‍ തന്നെയാണ്. lnhd vishu vipani കാഞ്ഞങ്ങാട് നഗരത്തിലെ വിഷുവോടനുബന്ധിച്ചുള്ള തെരുവ് വിപണി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story