Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:28 AM IST Updated On
date_range 12 April 2022 5:28 AM ISTവിഷരഹിത വിഷുച്ചന്ത കാഞ്ഞങ്ങാട്ട് തുടങ്ങി
text_fieldsbookmark_border
കാഞ്ഞങ്ങാട്: വിഷുവിനെ വരവേല്‍ക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ . കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വന്തമായി കൃഷി ചെയ്തെടുത്ത ജൈവ പച്ചക്കറികളും ഭക്ഷ്യ ഉൽപന്നങ്ങളും വിവിധ തരത്തിലുള്ള ഉടുപ്പുകളും കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെ ഒരുക്കിയ സ്റ്റാളുകളിലാണ് വില്‍പന നടത്തുന്നത്. പുതിയകോട്ട മിനി സിവില്‍ സ്റ്റേഷന് സമീപത്തും കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തുമാണ് സ്റ്റാള്‍. പ്രവര്‍ത്തനങ്ങള്‍ക്ക് സി.ഡി.എസ്. ചെയര്‍പേഴ്സൻമാരായ സൂര്യ ജാനകി, കെ. സുജിനി, വൈസ് ചെയര്‍പേഴ്സൻമാരായ കെ.വി. ഉഷ, ആശ എന്നിവര്‍ നേതൃത്വം നല്‍കി. വിഷുവിന് തലേദിവസംവരെ സ്റ്റാള്‍ പ്രവര്‍ത്തിക്കും. ചന്ത നഗരസഭ ചെയര്‍പേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി. അഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല, സ്ഥിരം സമിതി അധ്യക്ഷന്‍ കെ. അനിശന്‍, കൗണ്‍സിലര്‍മാരായ കുസുമം ഹെഗ്ഡെ കെ. രവീന്ദ്രര്‍ എന്നിവര്‍ സംബന്ധിച്ചു. ഫോട്ടോ: വിഷുച്ചന്ത കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്യുന്നു വിഷുച്ചന്ത ഒരുങ്ങി ബേഡഡുക്ക: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി. എസിൻെറ നേതൃത്വത്തില്‍ കുണ്ടംകുഴിയില്‍ വിഷുച്ചന്ത ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. ധന്യ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ടി. വരദരാജ് അധ്യക്ഷത വഹിച്ചു. ടീം ബേഡകം കുടുംബശ്രീ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ വിളവെടുത്ത നാടന്‍ പച്ചക്കറികള്‍, കുടുംബശ്രീ യൂനിറ്റുകള്‍ നിർമിക്കുന്ന ഉൽപന്നങ്ങള്‍, പലഹാരങ്ങള്‍, പപ്പടം, അച്ചാറുകള്‍, ചെരുപ്പുകള്‍, ബേഡകം ടെക്സ്റ്റൈല്‍ ഉൽപന്നങ്ങള്‍, വിഷു ചട്ടി എന്നിവയാണ് ചന്തയിലുള്ളത്. ഏപ്രില്‍ 11 മുതല്‍ 14 വരെയാണ് ചന്ത. എ.ഡി.എം സി. ഇക്ബാല്‍, ഡി.പി.സി സര്‍ക്കാര്‍ നോമിനി സി. രാമചന്ദ്രന്‍, സ്ഥിരംസമിതി ചെയര്‍മാന്മാരായ ലത ഗോപി, പി. വസന്തകുമാരി, അംഗങ്ങളായ കെ. പ്രിയ, ശാന്തകുമാരി, എം. തമ്പാന്‍ എന്നിവര്‍ പങ്കെടുത്തു. സി.ഡി.എസ് ചെയര്‍പേഴ്സൻ എം. ഗുലാബി സ്വാഗതവും വൈസ് ചെയര്‍പേഴ്സൻ ബി. സുനിത നന്ദിയും പറഞ്ഞു. ഫോട്ടോ: കുണ്ടംകുഴിയില്‍ ആരംഭിച്ച വിഷുച്ചന്ത ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ധന്യ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story