Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:28 AM IST Updated On
date_range 12 April 2022 5:28 AM ISTജില്ല തല വിഷു ചന്ത തുടങ്ങി
text_fieldsbookmark_border
കാസർകോട്: സപ്ലൈകോയുടെ ജില്ല തല വിഷു, ഈസ്റ്റർ, റമദാൻ ചന്ത കാസർകോട് പുതിയ ബസ്റ്റാൻഡിൽ തുടങ്ങി. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിപ്പോ മാനേജർ എം. ഗംഗാധര, ഔട്ട്ലെറ്റ് മാനേജർ ബി.എസ്. ജമാൽ, ആർ. വിജയകുമാർ, ഇ. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. vishu nellikunnu സപ്ലൈകോയുടെ ജില്ല തല വിഷു, ഈസ്റ്റർ, റമദാൻ ചന്ത എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ബാലസംഘം സമ്മേളനം രാജപുരം: കുട്ടികൾക്കു നേരെ നടക്കുന്ന അതിക്രമം അവസാനിപ്പിക്കണമെന്ന് ബാലസംഘം രാജപുരം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. അയ്യങ്കാവ് ആതിര നഗറിൽ നടന്ന സമ്മേളനം ജില്ല ജോ.സെക്രട്ടറി പ്രവിഷ പ്രമോദ് ഉദ്ഘാടനം ചെയ്തു. രൂപ രത്നാകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് ശിൽപ, അശ്വിൻ കൃഷ്ണ, സുനിൽ പാറപ്പള്ളി, പി.കെ. രാമചന്ദ്രൻ, ജോഷി ജോർജ്, എ.കെ. രാജേന്ദ്രൻ, ഇ.കെ. സതീഷ് എന്നിവർ സംസാരിച്ചു. ഇ.ആർ. രാജേഷ് സ്വാഗതവും സി. കൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അപർണ ഒരള (പ്രസി.), അശ്വിൻ കൃഷ്ണ ( സെക്ര.), ഇ.ആർ. രാജേഷ് (കൺ.), ഇ.കെ. സതീഷ് (കോഓഡിനേറ്റർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story