Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:29 AM IST Updated On
date_range 11 April 2022 5:29 AM ISTശിഹാബ്തങ്ങളും ഇബ്രാഹിം ഹാജിയും നന്മമരങ്ങൾ- സി.ടി. അഹമ്മദലി
text_fieldsbookmark_border
കാസർകോട്: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും ഡോ. പി.എ. ഇബ്രാഹിം ഹാജിയും നന്മയുടെ പൂമരങ്ങളായിരുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി. പി.എ. ഇബ്രാഹിം ഹാജി ഫൗണ്ടേഷൻെറ സഹകരണത്തോടെയുള്ള ശിഹാബ് തങ്ങൾ സമാശ്വാസ പദ്ധതി പള്ളിക്കര സി.എച്ച്. സെന്‍ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എച്ച്. സെന്‍റർ ചെയർമാൻ പി.എ. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. പി.എ. അബ്ദുൽ ലത്തീഫ് ധനസഹായം വിതരണം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ടി.പി.എം. ജിഷാൻ, ജില്ല ട്രഷറർ കല്ലട്ര മാഹിൻ ഹാജി, ഉദുമ മണ്ഡലം പ്രസിഡന്‍റ് കെ.ഇ.എ. ബക്കർ, ജനറൽ സെക്രട്ടറി എ.ബി. ഷാഫി, വൈസ് പ്രസിഡന്‍റ് കെ.എ. അബ്ദുല്ല ഹാജി, പളളിക്കര പഞ്ചായത്ത് പ്രസിഡന്‍റ് സോളാർ കുഞ്ഞഹമ്മദ് ഹാജി, ഹാരിസ് തൊട്ടി, റഷീദ് ഹാജി കല്ലിങ്കാൽ, യൂത്ത് ലീഗ് ജില്ല ട്രഷറർ എം.ബി. ഷാനവാസ്, ടി.പി. കുഞ്ഞബ്ദുല്ല ഹാജി, റഊഫ് ബായിക്കര, പി.എ. അബ്ദുല്ല ഇബ്രാഹിം, പി.എ. സൽമാൻ ഇബ്രാഹിം, സിദ്ദീഖ് പള്ളിപ്പുഴ എന്നിവർ സംസാരിച്ചു. പി.കെ. അബ്ദുല്ല സ്വാഗതം പറഞ്ഞു. ct ahmed ali പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ സമാശ്വാസ പദ്ധതി മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story