Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:30 AM IST Updated On
date_range 10 April 2022 5:30 AM ISTഎസ്.ഐ വേഷംമാറിയെത്തി; മൂന്നു മണൽലോറികൾ പിടികൂടി
text_fieldsbookmark_border
രണ്ടുപേർ അറസ്റ്റിൽ കുമ്പള: വേഷംമാറി കാറിലെത്തിയ എസ്.ഐ അനധികൃത കടവില്‍നിന്ന് മൂന്നു ടിപ്പര്‍ ലോറികൾ പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കളത്തൂരിലെ അബ്ദുല്‍ ഹക്കീം (29), അടുക്ക വീര നഗറിലെ മനോജ് കുമാര്‍ (22) എന്നിവരെയാണ് എസ്.ഐ വി.കെ. അനീഷ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ഷിറിയ പുഴയിലെ ആരിക്കാടി, പി.കെ. നഗറിലെ അനധികൃത കടവില്‍ നിന്നാണ് ലോറികൾ പിടികൂടിയത്. കടവിലേക്കുള്ള റോഡിന് കുറുകെ കാറിട്ട ശേഷമാണ് എസ്.ഐ കടവിലെത്തിയത്. ലോറികള്‍ കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷനില്‍ വിളിച്ച് കൂടുതല്‍ പൊലീസുകാരെ വരുത്തി പ്രതികളെയും വാഹനങ്ങളും സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story