Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 11:58 PM GMT Updated On
date_range 9 April 2022 11:58 PM GMTലയൺസ് ക്ലബ് കിറ്റ് വിതരണം
text_fieldsbookmark_border
ഉദുമ: പുതുതായി രൂപവത്കരിച്ച ബേക്കൽ ലയൺസ് ക്ലബ് ചെറക്കാപ്പാറ മരിയ ഭവനിലെ അന്തേവാസികൾക്കും പള്ളിക്കര, മൗവ്വൽ, പൂച്ചക്കാട് പ്രദേശങ്ങളിലും പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു. ക്ലബ് പ്രസിഡന്‍റ് എം.സി. ഹനീഫ കിറ്റ് വിതരണം നടത്തി ഉദ്ഘാടനം ചെയ്തു. അജാനൂർ ലയൺസ് ക്ലബ് എൽ.സി.ഐ കോഓഡിനേറ്റർ സുകുമാരൻ പൂച്ചക്കാട്, ബേക്കൽ ലയൺസ് ക്ലബ് സെക്രട്ടറി എം.എ. ലത്തീഫ്, ട്രഷറർ സോളാർ കുഞ്ഞഹമ്മദ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ വിതരണത്തിന് നേതൃത്വം നൽകി. ക്ഷേത്ര സന്നിധിയിൽ ആദരിച്ചു ഉദുമ: തിടമ്പ് നൃത്തത്തിൽ 30 വർഷം പിന്നിട്ട തിരുവക്കോളി-തിരൂർ പാർഥസാരഥി ക്ഷേത്രത്തിലെ മേൽശാന്തി കൂടിയായ പ്രശാന്ത അഗ്ഗിത്തായ, ഫോക് ലോർ പുരസ്കാര ജേതാവ് ലക്ഷ്മികാന്ത അഗ്ഗിത്തായ, വാദ്യകലയിൽ അരനൂറ്റാണ്ടുപിന്നിട്ട പുല്ലൂർ ബാലകൃഷ്ണൻ മാരാർ എന്നിവരെ ആദരിച്ചു. സംസ്കാര ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റിയും ജില്ല കമ്മിറ്റിയും ചേർന്നാണ് പാർഥസാരഥി ക്ഷേത്ര സന്നിധിയിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചത്. ക്ഷേത്രം രക്ഷാധികാരി എ. ബാലകൃഷ്ണൻ നായർ, മംഗളൂരു കരുണ ഇൻഫ്ര പ്രോപ്പർറ്റീസ് എം.ഡി വി. കരുണാകരൻ എന്നിവർ ഉപഹാരങ്ങൾ കൈമാറി. സ്റ്റേറ്റ് ജനറൽ സെക്രട്ടറി മങ്കൊമ്പ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് സുരേഷ് ബേക്കൽ അധ്യക്ഷത വഹിച്ചു. എം.പി. കുഞ്ഞിരാമൻ, വി. കരുണാകരൻ, എ. രാഘവൻ നായർ, പാലക്കുന്നിൽ കുട്ടി, പ്രഭാകരൻ പാറമ്മൽ, ഗംഗാധരൻ പള്ളം, ചന്ദ്രശേഖരൻ മടിക്കൈ, ബാൽരാജ് ബേഡകം, സുരേഷ് മടിക്കൈ എന്നിവർ സംസാരിച്ചു.
Next Story