Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:28 AM IST Updated On
date_range 9 April 2022 5:28 AM ISTഊരുജീവിതമറിയാൻ വിദ്യാർഥികൾ
text_fieldsbookmark_border
കാസർകോട്: ഊരുകളിലെ ജീവിതമറിയാൻ പഠന ക്യാമ്പുമായി കേരള കേന്ദ്ര സർവകലാശാല വിദ്യാർഥികള്‍. സോഷ്യല്‍വര്‍ക്ക് പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദേലംപാടി പഞ്ചായത്തിലെ വെള്ളരിക്കയ ആദിവാസി കോളനിയിലാണ് പ്രകൃതി ഗ്രാമീണ ഗോത്രപഠന സഹവാസ ക്യാമ്പ് നടക്കുന്നത്. ദേലംപാടി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഏപ്രില്‍ ഒന്നിന് ആരംഭിച്ച ക്യാമ്പ് 10 ദിവസം നീളും. കോളനിയിലെ വികസനപ്രശ്‌നങ്ങള്‍, സര്‍ക്കാറിന്റെയും സന്നദ്ധ സംഘടനകളുടെയും ഇടപെടല്‍, സഹായങ്ങള്‍ താഴെത്തട്ടില്‍ എത്തിക്കുന്നത് കാര്യക്ഷമമാക്കല്‍ തുടങ്ങിയ മേഖലകളിലാണ് പഠനം നടത്തുന്നത്. 17 വീടുകളാണ് കോളനിയിലുള്ളത്. അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ കാര്യങ്ങൾ വിദ്യാർഥികള്‍ മനസ്സിലാക്കി. കാട്ടിപ്പാറ ജി.എല്‍.പി സ്‌കൂളിന് ചുറ്റുവട്ടത്ത് വിളംബരജാഥയോടെയാണ് ക്യാമ്പ് ആരംഭിച്ചത്. കോളനിയിലെ വീടുകളുടെയും പ്രകൃതിദത്തവും കൃത്രിമവുമായ വിഭവങ്ങളുടെയും സ്ഥാനം അടയാളപ്പെടുത്തി. ഊരുമൂപ്പന്‍ രാമന്റെ നേതൃത്വത്തില്‍ കോളനിവാസികളുടെ സഹായത്തോടെ വില്ലേജ് മാപ്പിങ് നടത്തി. ഊരുകളിലെ വീടുകളില്‍ താമസിച്ചാണ് ജീവിത സാഹചര്യങ്ങൾ തിരിച്ചറിഞ്ഞത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായി കോളനിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തു. കോളനിയിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കും. സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി പ്രഫ. എ.കെ. മോഹന്‍, അധ്യാപകന്‍ കെ. രാമാനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പിന്റെ പ്രവര്‍ത്തനം. ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഉഷ, വൈസ് പ്രസിഡന്‍റ് അബ്ദുല്ല കുഞ്ഞി, ജി.എൽ.പി.എസ് പ്രധാനാധ്യാപിക അല്‍ഫോന്‍സ ഡൊമിനിക് എന്നിവരുടെ സഹകരണവുമുണ്ട്. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്. വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കടേശ്വര്‍ലു, രജിസ്ട്രാര്‍ ഡോ. എന്‍. സന്തോഷ് കുമാര്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. sahavasa camp പ്രകൃതി ഗ്രാമീണ ഗോത്രപഠന സഹവാസ ക്യാമ്പിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ വില്ലേജ് മാപ്പിങ് നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story