Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബദിയടുക്ക പെരഡാല വളവിൽ...

ബദിയടുക്ക പെരഡാല വളവിൽ അപകടം പതിവ്

text_fields
bookmark_border
തട്ടിയ വാഹനങ്ങൾ നിർത്താതെ പോകുന്നതായി പരാതി ബദിയടുക്ക: ബദിയടുക്ക-കുമ്പള റോഡിലെ പെരഡാല വളവിൽ അപകടങ്ങൾ പതിവാകുന്നു. അപകടത്തിൽപെടുന്ന വാഹനം നിർത്താതെ പോകുന്നതായി പരാതി. സൂചന ബോർഡുകൾ ഇല്ല. കാടുമൂടിക്കിടക്കുന്നു. ഇറക്കമുള്ള റോഡായതിനാൽ അതിവേഗതയിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഒരു നിന്ത്രണവുമില്ലാതെ തലങ്ങും വിലങ്ങും വാഹനങ്ങൾ രണ്ടുഭാഗത്തുനിന്നും വരുന്നതാണ് അപകടകാരണമാകുന്നത്​. ഇതേ വളവിൽ അഞ്ച് ദിവസംമുമ്പ് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അറന്തോടിലെ യുവാവ്​ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇതേ വളവിൽ വ്യാഴാഴ്ച രാവിലെ ബൈക്കിനുതട്ടിയ കാർ നിർത്താതെ പോയി. ബൈക്ക് യാത്രക്കാരന്‍റെ കൈയൊടിഞ്ഞു. സി.സി.ടി.വി കാമറകൾ ഇല്ലാത്തതുകാരണം കാർ തിരിച്ചറിയാൻ കഴിഞ്ഞില്ല. പെരഡാല പുഴക്ക് ഭിത്തി ഇല്ലാത്തതിനാൽ അരികിലെ കാട് തെളിക്കാതെ കിടക്കുന്നതും വില്ലനാവുന്നു. നാട്ടുകാർ പൊതുമരാമത്ത്​ വകുപ്പിൽ പരാതിപ്പെട്ടെങ്കിലും, റോഡുവികസനത്തിനായി കെ.എസ്.ടി.പിക്ക് വിട്ടുകൊടുത്തതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നാണ്​ മറുപടി. പടം: bdk road bend1, 2 അപകടം പതിയിരിക്കുന്ന പെരഡാല വളവ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story