Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:28 AM IST Updated On
date_range 8 April 2022 5:28 AM ISTമുക്കൂട് പാലം യാഥാർഥ്യമാവുന്നു; നിർമാണ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsbookmark_border
ബേക്കൽ: വർഷങ്ങളായി മുക്കൂട് നിവാസികളുടെ ആഗ്രഹമായ മുക്കൂട് പാലം യാഥാർഥ്യമാവുന്നു. കഴിഞ്ഞ ബജറ്റിൽ പത്തു കോടി രൂപയാണ് സംസ്ഥാന സർക്കാർ മുക്കൂട് പാലത്തിനുവേണ്ടി പ്രഖ്യാപിച്ചത്. ദിവസവും നൂറു കണക്കിനാളുകൾ ആശ്രയിക്കുന്ന ഈ പാലത്തിൽ നിരവധി വാഹനങ്ങളും ദിവസവും കടന്നുപോവുന്നുണ്ട്. വർഷങ്ങൾക്കുമുമ്പ് നാട്ടുകാർ പിരിവെടുത്ത് നിർമിച്ച പാലം ഏതു നിമിഷവും തകർന്നുവീഴാവുന്ന അപകടാവസ്ഥയിലായിരുന്നു. ഈ ദുരവസ്ഥക്കാണ് ഇതോടുകൂടി പരിഹാരമാവുന്നത്. കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം.എൽ.എ ഇ. ചന്ദ്രശേഖരന്‍റെ ഇടപെടലിന്‍റെ ഭാഗമായാണ് പാലം ഇപ്പോൾ യാഥാർഥ്യമാവാൻ പോകുന്നത്. മുക്കൂട് പാലം നിർമാണ കമ്മിറ്റി രൂപവത്കരണ യോഗം ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ 1001 അംഗ നിർമാണ കമ്മിറ്റി രൂപവത്കരിച്ചു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു . പള്ളിക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നാസ്നിൻ വഹാബ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.ജി. പുഷ്പ, അജാനൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ കെ. മീന, അജാനൂർ പഞ്ചായത്ത് മെംബർമാരായ എം. ബാലകൃഷ്ണൻ, ഹാജിറ സലാം, പി. മിനി, എ. കൃഷ്ണൻ, കെ.വി. കൃഷ്ണൻ, കെ. രാജേന്ദ്രൻ, ബഷീർ കല്ലിങ്കാൽ, അബ്ദുൽ റഹ്മാൻ മാസ്റ്റർ, അഷ്‌റഫ്, പി.കെ. അബ്ദുല്ല, എ. തമ്പാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇ. ചന്ദ്രശേഖരൻ എം.എൽ.എ, സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ (രക്ഷാ.), പളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ (ചെയ.), അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ശോഭ (ജന. കൺ.), വൈസ് പ്രസിഡന്‍റ് കെ. സബീഷ് (വർക്കിങ് ചെയ.), എം. ബാലകൃഷ്ണൻ (ജോ. കൺ.), രാജേന്ദ്രൻ കോളിക്കര(കോ.ഓഡി.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story