Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 12:04 AM GMT Updated On
date_range 7 April 2022 12:04 AM GMTപട്ടാപ്പകൽ പരപ്പ ടൗണിൽ കാട്ടുപന്നി ആക്രമണം
text_fieldsbookmark_border
നീലേശ്വരം: മലയോരത്ത് വീണ്ടും കാട്ടുപന്നികൾ റോഡിൽ ഇറങ്ങുന്നത് പരിഭ്രാന്തിപരത്തുന്നു. പരപ്പയിൽ ഒരുമാസം മുമ്പാണ് പന്നികൾ പട്ടാപ്പകൽ ടൗണിലൂടെ ഭീതി ജനിപ്പിച്ച് പരക്കംപാഞ്ഞത്. ചൊവ്വാഴ്ച രാവിലെയും പന്നികൾ കൂട്ടത്തോടെ ടൗണിലൂടെ തലങ്ങും വിലങ്ങും ഓടി. തൊട്ടടുത്തുള്ള പരപ്പ ഗവ. സ്കൂൾ ഇല്ലാത്ത സമയമായതിനാൽ വലിയ അപകടം ഒഴിവായി. വ്യാപാര സ്ഥാപനങ്ങളുടെ വരാന്തയിലൂടെയും പന്നികൾ ഓടിക്കയറി. വെള്ളരിക്കുണ്ട് കഴിഞ്ഞ ആഴ്ചയിൽ അക്രമാസക്തമായ കാട്ടുപന്നിയെ വനപാലകർ വെടിവെച്ചിരുന്നു. ആളുകൾക്ക് പകൽസമയത്തും ടൗണിലെത്തി ആവശ്യങ്ങൾ നിറവേറ്റാൻ പറ്റാത്ത അവസ്ഥയാണ്. തുറന്നിട്ട വ്യാപാരസ്ഥാപനങ്ങളിൽ കയറി സാധനങ്ങൾ നശിപ്പിക്കുന്ന അവസ്ഥയുമുണ്ട്. ഇരുചക്ര-മുച്ചക്ര വാഹനങ്ങളിൽ പോകുന്നവർക്കും പന്നികൾ ഭീഷണിയാവുകയാണ്. പടം: nlr PANNIപരപ്പയിലെ ലോട്ടറി കടയിലേക്ക് പരിഭ്രാന്തിപരത്തി ഓടുന്ന പന്നി
Next Story