Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:32 AM IST Updated On
date_range 7 April 2022 5:32 AM ISTലൈബ്രറി ട്രെയിനികളുടെ ഒഴിവ്
text_fieldsbookmark_border
പെരിയ: കേരള കേന്ദ്ര സര്‍വകലാശാല പെരിയ ആസ്ഥാനത്തെ ലൈബ്രറിയിലേക്ക് എട്ട് ട്രെയിനികളെ ആവശ്യമുണ്ട്. മാസ്റ്റര്‍ ഓഫ് ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍സ് സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്. ഒരു വര്‍ഷമാണ് കാലാവധി. ഏപ്രില്‍ 19ന് രാവിലെ 10.30ന് പെരിയ കാമ്പസില്‍ നടക്കുന്ന പ്രായോഗിക/അഭിരുചി പരീക്ഷക്ക് ഹാജരാകണം. വിവരങ്ങള്‍ക്ക് സർവകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0467 2309495. തയ്യൽ മെഷീൻ നൽകി കാസർകോട്: എസ്.ഡി.പി.ഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മറ്റി നടത്തിവരുന്ന സ്വയംതെഴിൽ പദ്ധതിയുടെ ഭാഗമായി 13 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ നൽകി. ജില്ല പ്രസിഡൻറ് മുഹമ്മദ് പാക്യര മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് റഹ്മാൻ അസാദ് നഗറിന് കൈമാറി. പതിനാലാം വാർഡ് അംഗം ദീക്ഷിത്ത് കല്ലങ്കൈ, എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി അഹമ്മദ് ചൗക്കി, ഹുസൈൻ ദിൽദാർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story