Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമൂന്നാംദിവസവും കടകളിൽ...

മൂന്നാംദിവസവും കടകളിൽ പരിശോധന (പാക്കേജ്​ ആഡ്​)

text_fields
bookmark_border
കാസർകോട്​: അമിത വില ഈടാക്കുന്ന കടയുടമകളെ പിടികൂടാൻ ജില്ലയിൽ തുടർച്ചയായ മൂന്നാംദിവസവും സിവിൽ സപ്ലൈസ്​ ഉദ്യോഗസ്​ഥരുടെ പരിശോധന. കാസർകോട്​ ടൗണിൽ ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത്​ രൺവീർ ചന്ദ്​​ തുടക്കമിട്ട കട പരിശോധനയാണ്​ ബുധനാഴ്ചയും തുടർന്നത്​. വെള്ളരിക്കുണ്ട്, പരപ്പ എന്നിവിടങ്ങളിലെ 19 കടകളിൽ പരിശോധന നടത്തി. പലചരക്ക്​ കട, പച്ചക്കറി സ്റ്റാളുകൾ, സ്​റ്റേഷനറി കടകൾ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തി. കടകളിൽ വിലനിലവാര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോയെന്നാണ്​ പ്രധാനമായും പരിശോധിക്കുന്നത്​. തുടർന്ന്​ വിവിധ ഇനങ്ങളുടെ വില ചോദിച്ചറിയും. തൊട്ടടുത്തെ കടകളിലേതിനേക്കാൾ കൂടുതൽ വില ഈടാക്കുന്നവർ കുടുങ്ങും. പച്ചക്കറി ഉൾ​െപ്പടെയുള്ളവയുടെ വില പഠിച്ചശേഷമാണ്​ ഉദ്യോഗസ്ഥർ കടകളിലെത്തുന്നത്​. ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷ വിഭാഗം എന്നീ വകുപ്പുകളുടെയും സഹായത്തോടെ അടുത്ത ദിവസവും പരിശോധന നടത്തും. ജില്ല സപ്ലൈ ഓഫിസർ കെ.പി. അനിൽകുമാറി‍ൻെറ നേതൃത്വത്തിലാണ്​ വെള്ളരിക്കുണ്ട്, പരപ്പ എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്​. ഹൊസ്ദുർഗ് താലൂക്ക് സപ്ലൈ ഓഫിസർ കെ.എൻ. ബിന്ദു, വെള്ളരിക്കുണ്ട്​ താലൂക്ക്​ സപ്ലൈ ഓഫിസർ എം. ജയപ്രകാശ്​, റേഷനിങ്​ ഇൻസ്​പെക്​ടർമാരായ കെ.കെ. രാജീവൻ, ജാസ്മിൻ ആന്‍റണി, ടി. രാധാകൃഷ്ണൻ, പി.വി. ശ്രീനിവാസൻ എന്നിവരും പരിശോധനയിൽ പ​ങ്കെടുത്തു. civil suply ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട്, പരപ്പ എന്നിവിടങ്ങളിൽ കടകളിൽ പരിശോധന നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story