Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഓഫിസ് തുറന്നു

ഓഫിസ് തുറന്നു

text_fields
bookmark_border
കാഞ്ഞങ്ങാട്: നഗരസഭയിലെ ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതി‍ൻെറ ഭാഗമായി നഗരസഭ എം.എസി.എഫില്‍ കണ്‍സോർട്യം . ഓഫിസി‍ൻെറ ഉദ്ഘാടനവും ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുള്ള സുരക്ഷ ഉപകരണങ്ങളുടെ വിതരണവും നഗരസഭാധ്യക്ഷ കെ.വി. സുജാത നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി. അഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അബ്ദുല്ല ബില്‍ടെക്, സ്ഥിരംസമിതി ചെയര്‍പേഴ്സൻമാരായ കെ. ലത, കെ.വി. സരസ്വതി, കൗണ്‍സിലര്‍മാരായ കെ.വി. സുശീല, ടി.വി. സുജിത്ത് കുമാര്‍, എന്‍. അശോക് കുമാര്‍, ടി. മുഹമ്മദ് കുഞ്ഞി, നഗരസഭ സെക്രട്ടറി റോയി മാത്യു, സി.ഡി.എസ് ചെയര്‍പേഴ്സൻമാരായ സൂര്യ ജാനകി, സുജിനി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അരുള്‍ എന്നിവര്‍ സംബന്ധിച്ചു. ഫോട്ടോ: കാഞ്ഞങ്ങാട് നഗരസഭയിലെ ഹരിതകര്‍മ സേനയുടെ എം.എസി.എഫില്‍ കണ്‍സോർട്യം ഓഫിസിന്റെ ഉദ്ഘാടനവും ഹരിത കർമ സേനാംഗങ്ങള്‍ക്കുള്ള സുരക്ഷ ഉപകരണങ്ങളുടെ വിതരണവും നഗരസഭാധ്യക്ഷ കെ.വി. സുജാത നിര്‍വഹിക്കുന്നു. പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ആംബുലന്‍സ് പനത്തടി: പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇനി മുതല്‍ പുതിയ 108 ആംബുലന്‍സി‍ൻെറ 24 മണിക്കൂര്‍ സേവനം. ഡ്രൈവറെ കൂടാതെ വാഹനത്തില്‍ ഒരു നഴ്സിന്റെ സേവനവുമുണ്ട്. വാഹനത്തില്‍ ഓക്സിജന്‍ സൗകര്യം കൂടാതെ താല്‍ക്കാലിക ചികിത്സ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രോഗിക്ക് ആശുപത്രിയില്‍ എത്തുന്നതു വരെയുള്ള എല്ലാ സൗകര്യവും ആംബുലന്‍സില്‍ ലഭിക്കും. എല്ലാ രോഗികള്‍ക്കും ആംബുലന്‍സിന്റെ സേവനം തീര്‍ത്തും സൗജന്യമായി ലഭിക്കും. ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫ് പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന പ്രസാദ് നിര്‍വഹിച്ചു. വൈസ് പ്രസിഡൻറ് പി.എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയര്‍മാന്മാരായ സുപ്രിയ ശിവദാസ്, ലത അരവിന്ദന്‍, രാധാകൃഷ്ണ ഗൗഡ, മെമ്പര്‍മാരായ സി.ആര്‍. ബിജു, കെ.ജെ. ജയിംസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.ജി. മോഹനന്‍, മുന്‍ സ്ഥിരംസമിതി ചെയര്‍മാന്‍ പി. തമ്പാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെഡിക്കല്‍ ഓഫിസര്‍ ഡോ. അനുരൂപ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിനയകുമാര്‍ നന്ദിയും പറഞ്ഞു. ഫോട്ടോ: പനത്തടി ഗ്രാമപഞ്ചായത്തിലെ പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലഭിച്ച 108 ആംബുലന്‍സ് പ്രസിഡന്‍റ്​ പ്രസന്ന പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story