Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:32 AM IST Updated On
date_range 6 April 2022 5:32 AM ISTമയക്കുമരുന്ന്: ബോധവത്കരണവുമായി ജില്ല സാക്ഷരത മിഷന്‍
text_fieldsbookmark_border
കാസർകോട്: യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ജില്ല സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തുന്നു. ജില്ലയില്‍ 50 ബോധവത്കരണ ക്ലാസുകള്‍ നടത്താനാണ് തീരുമാനിച്ചത്. ജില്ല തലത്തില്‍ ക്ലാസുകളുടെ ഉദ്ഘാടനം ലോകാരോഗ്യ ദിനമായ ഏപ്രില്‍ ഏഴിന് രാവിലെ 10.30 ന് ജില്ല പഞ്ചായത്ത് അനക്സ് ഹാളില്‍ നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ മുഖ്യപ്രഭാഷണം നടത്തും. മാലിന്യമുക്ത പരിസരം: ബോധവത്കരണം കാസർകോട്: പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി ജില്ലതല നേതൃത്വത്തില്‍ 'ആരോഗ്യ സുരക്ഷക്ക് മാലിന്യമുക്ത പരിസരം' എന്ന ബോധവത്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ മുഖ്യാതിഥിയായി. ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.ടി. മനോജ്, ജില്ല ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫിസര്‍ കെ.വി. രഞ്ജിത്ത് എന്നിവര്‍ പരിശീലനം നല്‍കി. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാം ദാസ്, നഗരകാര്യ വകുപ്പ് റീജനല്‍ ജോ. ഡയറക്ടര്‍ ഡി. സാജു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജയ്സണ്‍ മാത്യു, ഹരിത കേരളം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ എം.പി സുബ്രമണ്യന്‍, ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് ജില്ല മാനേജര്‍ മിഥുന്‍ ഗോപി എന്നിവര്‍ സംസാരിച്ചു. ജില്ലാ ശുചിത്വ മിഷന്‍ കോ-ഓഡിനേറ്റര്‍ എ. ലക്ഷ്മി സ്വാഗതവും അസി. കോഓഡിനേറ്റര്‍ സ്നേഹ കീക്കാനം നന്ദിയും പറഞ്ഞു. ഫോട്ടോ: 'ആരോഗ്യ സുരക്ഷക്ക് മാലിന്യമുക്ത പരിസരം' ബോധവത്കരണ പരിപാടി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story