Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:30 AM IST Updated On
date_range 6 April 2022 5:30 AM ISTപാലക്കുന്ന് അംബിക സ്കൂൾ വാർഷികം
text_fieldsbookmark_border
ഉദുമ: പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികം കേന്ദ്ര സർവകലാശാല അസി. പ്രഫസർ ഡോ. ബി. ഇഫ്തികാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സമിതി പ്രസിഡൻറ് പി.വി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡൻറ് ഉദയമംഗലം സുകുമാരൻ, ജനറൽ സെക്രട്ടറി പി.പി. ചന്ദ്രശേഖരൻ, വിദ്യാഭ്യാസ സമിതി ജനറൽ സെക്രട്ടറി പള്ളം നാരായണൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ എ. ദിനേശൻ, സ്റ്റാഫ് സെക്രട്ടറി സ്വപ്ന മനോജ്, അംബിക പരിപാലന സമിതി പ്രസിഡൻറ് എച്ച്. ഉണ്ണികൃഷ്ണൻ, പി.ടി.എ പ്രസിഡൻറ് അഡ്വ. പി. സതീശൻ, മദർ പി.ടി.എ പ്രസിഡന്റ് ശ്രീശുഭ വേണുഗോപാൽ, കൺവീനർ കെ.വി. രമ്യ എന്നിവർ സംസാരിച്ചു. കഴിഞ്ഞ വർഷം വിവിധ മത്സരങ്ങളിൽ മികവുതെളിയിച്ച കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story