Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎന്‍ഡോസള്‍ഫാൻ...

എന്‍ഡോസള്‍ഫാൻ ദുരിതബാധിതര്‍ പുതിയ വിലാസം അറിയിക്കണം

text_fields
bookmark_border
കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടിക പരിശോധിച്ചതില്‍ ചിലര്‍ താമസം മാറിയതായും അവരുടെ വിലാസം പട്ടികയിൽ ഇല്ലെന്നും കണ്ടെത്തി. പുതിയ വിലാസങ്ങള്‍ കലക്ടറേറ്റിലെ എന്‍ഡോസള്‍ഫാന്‍ സെല്ലിലോ താലൂക്ക് ഓഫിസിലോ നല്‍കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. വെക്കേഷന്‍ ഫോസ്റ്റര്‍കെയര്‍ കാസർകോട്​: ജില്ലയിലെ ബാലനീതി സ്ഥാപനങ്ങളില്‍ താമസിക്കുന്ന കുട്ടികളെ വേനലവധിക്കാലത്ത് പോറ്റി വളര്‍ത്താന്‍ നല്‍കുന്ന വെക്കേഷന്‍ ഫോസ്റ്റര്‍കെയര്‍ പദ്ധതിയില്‍ താല്‍പര്യമുള്ള രക്ഷിതാക്കള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടു വരെ നീട്ടി. ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് വെക്കേഷന്‍ കാലയളവില്‍ കുടുംബാന്തരീക്ഷത്തില്‍ സുരക്ഷിതമായി വളരുവാന്‍ സാഹചര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശിശുസംരക്ഷണ സ്ഥാപനത്തില്‍ താമസിച്ചുവരുന്ന ആറ്​ മുതല്‍ 17വരെ പ്രായമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഈ പദ്ധതി പ്രകാരം അവധിക്കാലമായ ഏപ്രില്‍, മേയ് മാസങ്ങളില്‍ അനുയോജ്യരായ രക്ഷിതാക്കളുടെ വീട്ടില്‍ പോറ്റിവളര്‍ത്താന്‍ നല്‍കുന്നു. കുട്ടികളെ സംരക്ഷിക്കാന്‍ പ്രാപ്തിയും സന്നദ്ധതയുമുള്ള 35ന് മുകളില്‍ പ്രായമുളള ദമ്പതികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ കാസര്‍കോട് വിദ്യാനഗര്‍ -സിവില്‍സ്റ്റേഷന്‍ രണ്ടാം നിലയിലുള്ള ജില്ലാ ശിശുസംരക്ഷണ യൂനിറ്റ് ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം. ജില്ല ശിശുസംരക്ഷണ യൂനിറ്റ്, സിവില്‍സ്റ്റേഷന്‍, ഡി-ബ്ലോക്ക്, രണ്ടാംനില, വിദ്യാനഗര്‍, കാസര്‍കോട്, പിന്‍-671 123 ഫോണ്‍: 04994256 990, 9895982476. കോവിഡ്​: പുതിയ രോഗികളില്ല കാസർകോട്​: ജില്ലയില്‍ ചൊവ്വാഴ്ച പുതിയ കോവിഡ് രോഗികള്‍ ഇല്ല. ഒരാള്‍ കോവിഡ് നെഗറ്റിവായി. നിലവില്‍ 17 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1377.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story