Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅറഹ്മ ആറങ്ങാടിയുടെ...

അറഹ്മ ആറങ്ങാടിയുടെ റിലീഫ് വണ്ടി പ്രയാണം തുടങ്ങി

text_fields
bookmark_border
കാഞ്ഞങ്ങാട്: ആറങ്ങാടി, കൂളിയങ്കാൽ, അരയി, കൊവ്വൽ പള്ളി, തോയമ്മൽ, പടിഞ്ഞാർ എന്നീ മഹല്ലുകളുടെ കൂട്ടായ്മയായ അറഹ്മ സെന്റർ ആറങ്ങാടിയുടെ നേതൃത്വത്തിൽ റിലീഫ് വണ്ടി പ്രയാണം തുടങ്ങി. ആറ് മഹല്ലുകളിലെയും നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ ഉൾപ്പെടെയുള്ള റിലീഫ് വണ്ടി കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ്​ പാലക്കി സി. കുഞ്ഞമ്മദ് ഹാജി ഫ്ലാഗ് ഓഫ് ചെയ്തു. കൂളിയങ്കാലിൽ നടന്ന ചടങ്ങിൽ ചെയർമാൻ ബഷീർ ആറങ്ങാടി അധ്യക്ഷത വഹിച്ചു. ഉസ്മാൻ അൽഹാമിദി റമദാൻ സന്ദേശം നൽകി. ടി അബൂബക്കർ ഹാജി, ടി. റംസാൻ, സി. അബ്ദുല്ല ഹാജി, ടി. ഖാദർ ഹാജി, കെ.ജി. ബഷീർ, എ.പി. കരീം, ഇ.കെ മജീദ്, അലങ്കാർ അബൂബക്കർ ഹാജി, ജലീൽ കാർത്തിക, പി.വി.എം. കുട്ടി ഹാജി, എം. റഷീദ് തോയമ്മൽ, എം.കെ. ലത്തീഫ് എന്നിവർ സംസാരിച്ചു. കൺവീനർ എം.കെ. റഷീദ് സ്വാഗതവും എം.കെ. അഷ്റഫ് നന്ദിയും പറഞ്ഞു. rahma charity അറഹ്മ ആറങ്ങാടിയുടെ റിലീഫ് വണ്ടിയുടെ ഫ്ലാഗ് ഓഫ് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ്​ പാലക്കി സി. കുഞ്ഞമ്മദ് ഹാജി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story