Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 11:58 PM GMT Updated On
date_range 5 April 2022 11:58 PM GMTക്വട്ടേഷന്‍ ക്ഷണിച്ചു
text_fieldsbookmark_border
കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സി.എച്ച്.സി പെരിയയുടെ നേതൃത്വത്തില്‍ സെക്കൻഡറി പാലിയേറ്റിവ് കെയര്‍ ഗൃഹ സന്ദര്‍ശനത്തിനും രോഗപരിചരണത്തിനുമായി ദിവസ വാടക അടിസ്ഥാനത്തില്‍ വാഹനത്തിന് . ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 12ന് വൈകീട്ട് മൂന്നുമണി. ഫോണ്‍ 8304881729. പുല്ലൂര്‍ പെരിയ: ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന സി.എച്ച്.സി പെരിയയുടെ നേതൃത്വത്തില്‍ പ്രൈമറി പാലിയേറ്റിവ് കെയര്‍ ഗൃഹസന്ദര്‍ശനത്തിനും രോഗപരിചരണത്തിനുമായി ദിവസവാടക അടിസ്ഥാനത്തില്‍ വാഹനത്തിന് . ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 12ന് 3.00. ഫോണ്‍ 9605658624. ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവ് കാസർകോട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐകളില്‍ നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയം പഠിപ്പിക്കുന്നതിന് െഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 11ന് രാവിലെ 10ന് കോഴിക്കോട് എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ അഭിമുഖത്തിന് ഹാജരാകണം. മാര്‍ച്ച് 23ന് അഭിമുഖത്തില്‍ പങ്കെടുത്തവർ പങ്കെടുക്കേണ്ടതില്ല. ഫോണ്‍: 0495 2461898. പൊലീസ് മേധാവിക്ക് പരാതി നല്‍കാം കാസർകോട്: ബുധനാഴ്ച്ച നാലു മുതല്‍ അഞ്ചു വരെ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പൊതുജനങ്ങള്‍ക്ക് ജില്ല പൊലീസ് മേധാവിയോട് പരാതി പറയാം. 9497928009 എന്ന നമ്പറില്‍ സൂം മീറ്റിങ് വഴി പരാതി അറിയിക്കണം.
Next Story