Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:28 AM IST Updated On
date_range 6 April 2022 5:28 AM ISTകാഞ്ഞങ്ങാട് ടൗണിൽ ജില്ല സപ്ലെ ഓഫിസറുടെ പരിശോധന
text_fieldsbookmark_border
കാഞ്ഞങ്ങാട്: ജില്ല കലക്ടറുടെ പരിശോധനക്കു പിന്നാലെ കാഞ്ഞങ്ങാട് ടൗണിലെ കടകളിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. നഗരത്തിലെ 22 കടകളിലാണ് പരിശോധന നടത്തിയത്. രണ്ടു കടകളില്‍ സവാളക്ക് കൂടുതല്‍ വില ഈടാക്കുന്നതായി കണ്ടെത്തി. 28 രൂപ വിലയുള്ളിടത്ത് 30രൂപ ആയിരുന്നു വാങ്ങിയത്. വില കുറക്കാന്‍ നിര്‍ദേശം നല്‍കി. പച്ചക്കറി കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും കണ്ടെത്തി. തുടര്‍ന്ന് കടകളില്‍ നിര്‍ബന്ധമായും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ കട ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ല സപ്ലൈ ഓഫിസര്‍ കെ.പി. അനില്‍ കുമാര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ കെ.എന്‍. ബിന്ദു, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കെ.കെ. രാജീവന്‍, പി.വി. ശ്രീനിവാസന്‍, ജാസ്മിന്‍ ആൻറണി, ടി. രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. ഫോട്ടോ: കാഞ്ഞങ്ങാട് ടൗണിലെ കടകളില്‍ ജില്ല സപ്ലെ ഓഫിസറുടെ നേതൃത്വത്തില്‍ സിവില്‍ സെപ്ലെസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു കലാകാരന്മാർക്കായി വജ്രജൂബിലി ഫെലോഷിപ് കാസർകോട്: ജില്ലയിലെ കലാകാരന്മാരെ കൈപിടിച്ചുയര്‍ത്താന്‍ വജ്ര ജൂബിലി ഫെലോഷിപ്. സാംസ്‌കാരിക വകുപ്പും തദ്ദേശ വകുപ്പും ചേര്‍ന്നു നടപ്പിലാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കം. ഓരോ തദ്ദേശ സ്ഥാപനങ്ങളിലായി വിവിധ കലാരൂപങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. ക്ലസ്റ്റര്‍ തിരിച്ചാണ് പരിശീലനം. നിലവില്‍ ജില്ലയില്‍ ഏഴ് ക്ലസ്റ്ററിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. പരപ്പയില്‍ തുള്ളല്‍, പൂരക്കളി, സംഗീതം എന്നിവയിലാണ് പരിശീലനം. കാഞ്ഞങ്ങാട് ബ്ലോക്കില്‍ പെയ്ന്റിങ്, പൂരക്കളി എന്നിവക്ക് പരിശീലനം നല്‍കും. കാഞ്ഞങ്ങാട് നഗരസഭ പൂരക്കളിയിലാണ് പരിശീലനം നല്‍കുക. നീലേശ്വരം നഗരസഭയില്‍ മാപ്പിള കലകള്‍ക്കും പൂരക്കളിക്കും നീലേശ്വരം ബ്ലോക്കില്‍ പൂരക്കളിയില്‍ പരിശീലനം നല്‍കും. കാസര്‍കോട് ബ്ലോക്ക് പൂരക്കളി, സംഗീതം, കാറഡുക്ക ബ്ലോക്ക് തിയറ്ററര്‍ പരിശീലനം നല്‍കും. താൽപര്യമുള്ളവര്‍ക്ക് മറ്റു ക്ലസ്റ്ററുകളിലും പരിശീലനം നല്‍കും. രണ്ടു വര്‍ഷമാണ് പരിശീലന കാലയളവ്. ഓരോ കലാപരിശീലന കേന്ദ്രവും ഓരോ കലാകാരന്റെയും ചുമതലയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഓരോ ക്ലസ്റ്ററിലും കല പരിശീലന പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാനായി ഓരോ കലാകാരന്മാരെ ക്ലസ്റ്റര്‍ കണ്‍വീനര്‍ ആയി തിരഞ്ഞെടുത്തു. കലാരൂപങ്ങളില്‍ പരിശീലനം ആഗ്രഹിക്കുന്ന കലാകാരന്‍മാര്‍ക്ക് അപേക്ഷകള്‍ അതത് തദ്ദേശ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ല കോഓഡിനേറ്റര്‍ അറിയിച്ചു. അപേക്ഷകള്‍ പഞ്ചായത്തുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല കോഓഡിനേറ്റര്‍ ഫോണ്‍: 8086745738.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story