Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 12:04 AM GMT Updated On
date_range 5 April 2022 12:04 AM GMTപിലിക്കോട് വെൽഫെയർ സ്‌കൂൾ ശതാബ്ദിയാഘോഷത്തിന് തുടക്കം
text_fieldsbookmark_border
ചെറുവത്തൂർ: പിലിക്കോട് വയൽ ഗവ.വെൽഫെയർ എൽ.പി.സ്‌കൂൾ ശതാബ്ദിയാഘോഷത്തിന് വർണാഭമായ തുടക്കം. മുത്തുക്കുടകളേന്തിയ നൂറുവനിതൾ, നിശ്ചല-ചലന ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ അണിനിരന്ന സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ആഘോഷത്തിന് തുടക്കമായത്. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.പി.പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ പി.രമേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. രവി ഏഴോം സാംസ്‌കാരിക പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. കൃഷ്ണൻ, ജില്ല പഞ്ചായത്ത് അംഗം എം. മനു, സ്ഥിരം സമിതി അധ്യക്ഷ വി.വി. സുലോചന, ബ്ലോക്ക് പഞ്ചായത്തംഗം എം.വി. സുജാത, ഗ്രാമപഞ്ചായത്തംഗം കെ. ഭജിത്ത്, ടി.വി. ഗോവിന്ദൻ, ടി.വി. ശ്രീധരൻ, ഇ. കുഞ്ഞിരാമൻ, വി.എം. ഷാജി, എ.വി. കുഞ്ഞികൃഷ്ണൻ, കെ.ഇന്ദു. ടി.പ്രദീപൻ എന്നിവർ സംസാരിച്ചു. ശതാബ്ദിയാഘോഷ ലോഗോ രൂപകൽപന ചെയ്ത ഡോ.കെ.വി. ശരവൺ, എൽ.എസ്.എസ്. നേടിയ കെ. ദീക്ഷീത് പ്രകാശ്, എ. അനുഷ്‌ക, ശ്രീദേവ് ബൈജു, കെ. ഗൗതം കൃഷ്ണൻ, ആരാധ്യ രാജീവ് എന്നിവരെ അനുമോദിച്ചു. തുടർന്ന് സ്‌കൂൾ വിദ്യാർഥികളുടെയും അംഗൻവാടികുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി. പടം: പിലിക്കോട് വയൽ ഗവ.വെൽഫെയർ എൽ.പി.സ്‌കൂൾ ശതാബ്ദിയാഘോഷം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു
Next Story