Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകെ– റെയിൽ...

കെ– റെയിൽ സ്വപ്‍നപദ്ധതി -മ​ന്ത്രി ആന്‍റണി രാജു

text_fields
bookmark_border
കാഞ്ഞങ്ങാട്. കെ- റെയിൽ കേരളത്തിന്റെ സ്വപ്നപദ്ധതിയാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ബുള്ളറ്റ് ട്രെയിൻ കേരളത്തിന്‌ വേണമെന്ന് ആവശ്യപ്പെട്ട് മുറവിളി കൂട്ടിയ യു.ഡി.എഫ്. നേതാക്കൾ കെ- റെയിൽ പദ്ധതിക്കെതിരെ നടത്തുന്ന സമരങ്ങൾ അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ കേരള കോൺഗ്രസ്‌ പാർട്ടിയുടെ ജില്ല നേതൃസമ്മേളനം കാഞ്ഞങ്ങാട് ലയൺസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ സണ്ണി അരമന അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. ജോസഫ് മുഖ്യാതിഥിയായി. ജില്ല ജനറൽ സെക്രട്ടറി രതീഷ് പുതിയപുരയിൽ, ബാബു ജോസഫ്, യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡന്‍റ്​ ഷാനോജ്‌ ഫിലിപ്പ്, കർഷക യൂനിയൻ ജില്ല പ്രസിഡന്‍റ്​ സണ്ണി ഇഴകുന്നേൽ, ജോമോൻ മാലകല്ല്, സുനിൽ ജോസഫ്, ജിയോ കരി വേടകം എന്നിവർ സംസാരിച്ചു. janadhipathya congress ജനാധിപത്യ കേരള കോൺഗ്രസ്‌ പാർട്ടിയുടെ ജില്ല നേതൃസമ്മേളനം മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story