Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 5:29 AM IST Updated On
date_range 5 April 2022 5:29 AM ISTവിലക്കയറ്റം: കടകളിലേക്കിറങ്ങി കലക്ടർ
text_fieldsbookmark_border
blurb: സവാളക്ക് അമിത വില ഈടാക്കിയ കടക്കാരനെ കൈയോടെ പിടികൂടി കാസർകോട്: കടകളിൽ തോന്നുംപടിയുള്ള വിലനിരക്ക് കൈയോടെ പിടികൂടാൻ കലക്ടർ. കാസർകോട് ടൗണിലെ ഹോട്ടൽ, പലവ്യഞ്ജന കടകൾ, പച്ചക്കറി കടകൾ, ഇറച്ചി-മത്സ്യക്കട തുടങ്ങിയയിടങ്ങളിലാണ് ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഓരോ കടയിലും കയറി വില ചോദിച്ചറിഞ്ഞു. ഒരു കടയിൽ സവാളക്ക് അമിത വില ഈടാക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. മാർക്കറ്റിൽ 22 രൂപ വിലയുണ്ടായിരുന്ന സവാള 26 രൂപക്ക് വിൽക്കുന്നതായാണ് കണ്ടെത്തിയത്. ഈ കടക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ല സപ്ലൈ ഓഫിസർക്ക് കലക്ടർ നിർദേശം നൽകി. താലൂക്ക് തലത്തിൽ സ്ക്വാഡുകൾ രൂപവത്കരിച്ച് പരിശോധന തുടർച്ചയായി നടത്താനും കലക്ടർ നിർദേശിച്ചു. റമദാൻ, വിഷു, ഈസ്റ്റർ ആഘോഷ വേളകളിൽ പൊതു കമ്പോളത്തിൽ അമിത വില വർധന നിയന്ത്രിക്കുമെന്ന് കലക്ടർ പറഞ്ഞു. ജില്ല സപ്ലൈ ഓഫിസർ കെ.പി. അനിൽകുമാർ, താലൂക്ക് സപ്ലൈ ഓഫിസർമാരായ കെ.എൻ. ബിന്ദു, സജികുമാർ, എം. ജയപ്രകാശ് റേഷനിങ് ഇൻസ്പെക്ടർമാരായ എസ്. ബിന്ദു, പി.വി. ശ്രീനിവാസ്, ടി.രാധാകൃഷ്ണൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. collector inspection ജില്ല കലക്ടറുടെ നേതൃത്വത്തിൽ കാസർകോട് ടൗണിലെ കടകളിൽ പരിശോധന നടത്തുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story