Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 11:58 PM GMT Updated On
date_range 4 April 2022 11:58 PM GMTമഞ്ചേശ്വരം മണ്ഡലത്തിലെ കോളനികൾക്ക് രണ്ടു കോടി
text_fieldsbookmark_border
മഞ്ചേശ്വരം: മണ്ഡലത്തിലെ രണ്ടു പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു കോടി രൂപ അനുവദിച്ചതായി എ.കെ.എം. അഷ്‌റഫ് എം.എൽ.എ അറിയിച്ചു. മംഗൽപാടി പഞ്ചായത്തിലെ പുളികുത്തി, പുത്തിഗെ പഞ്ചായത്തിലെ ബാടൂർ എന്നീ കോളനികൾക്കാണ് ഓരോ കോടി രൂപ വീതം അനുവദിച്ചത്. കോളനിയിലെ റോഡ്, നടപ്പാത, ഓവുചാൽ, കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ള സൗകര്യങ്ങൾ, വീടുകളുടെ പുനരുദ്ധാരണം, ഇന്റർനെറ്റ് കണക്ടിവിറ്റി, കോളനിക്കുള്ളിലെ പൊതുസ്ഥലങ്ങളിലെയും വീടുകളിലെയും വൈദ്യുതീകരണം, സോളാർ തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, വനിതകൾക്കുള്ള സ്വയം തൊഴിൽ പദ്ധതികൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, പൊതു ആസ്തികളുടെ മെയിന്റനൻസ്, സംരക്ഷണ ഭിത്തി നിർമാണം തുടങ്ങിയവക്കാണ് ഫണ്ട് വിനിയോഗിക്കുക. പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഏപ്രിൽ 11ന് രാവിലെ 10ന് ബാടൂരിലും ഉച്ചക്ക് ഒരുമണിക്ക് പുളികുത്തിയിലും യോഗം നടക്കുമെന്ന് എം.എൽ.എ അറിയിച്ചു.
Next Story